മത്ര: വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതുമൂലം ദുരിതമനുഭവിക്കുന്ന പ്രവാസിക ളെ ചേർത്തുപിടിച്ച് മത്ര ടീം വെൽഫെയർ സേവന സംഘം. ഒമാനിലെ പ്രമുഖ ഭക്ഷ്യോൽപന്ന കമ്പ നിയായ നൂർ ഗസലുമായി സഹകരിച്ച് കഴിഞ്ഞ ദിവസം റമദാൻ കിറ്റുകൾ വിതരണം ചെയ്തു. കുടുംബങ്ങൾക്ക് ഒപ്പം ബാച്ചിലർ താമസക്കാർക്കും കിറ്റുകൾ നൽകി. ടീം വെൽഫെയർ ഫോറം ജനസേവന വിഭാഗം കോഒാഡിനേറ്റർ ഇസ്മാഈൽ കണ്ടത്തിൽ, സക്കീർ, സഗീർ, റഫീഖ്, അമീർ, ബാസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റമദാൻ കിറ്റിെൻറ വിതരണം.
കടകൾ അടഞ്ഞുകിടക്കുന്നതിനാൽ കച്ചവട സ്ഥാപനങ്ങളിലെ തൊഴിലാളികളും കുടുംബമായി താമസിക്കുന്നവരും വിസിറ്റിങ് വിസയിൽ വന്നവരുമെല്ലാം ഏറെ പ്രയാസത്തിലാണ്. പലരും പട്ടിണിയിലുമാണ്. ഇൗ സാഹചര്യത്തിലാണ് റമദാൻ കിറ്റുകളുടെ വിതരണം നടത്തിയതെന്ന് ടീം വെൽഫെയർ അംഗങ്ങൾ പറഞ്ഞു. വെൽഫെയർ ടീം അംഗം ത്വൽഹത്ത് മെഡിസിൻ കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് മെഡിസിൻ എത്തിച്ചു നൽകുകയും ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.