പ്ലാ​സ്​​റ്റി​ക്​ സ​ഞ്ചി​ക​ൾ ഒ​ഴി​വാ​ക്ക​ണം

മ​സ്ക​ത്ത്: കോ​വി​ഡ് രോ​ഗ​പ്പ​ക​ർ​ച്ച​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഷോ​പ്പി​ങ്ങി​ന്​ പോ​കു​ന്ന​വ​ർ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ ഒ​ഴി​വാ​ക്കി പ​ക​രം പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ്​ ഒ​മാ​ൻ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ്​ വൈ​റ​സി​ന്​ പ്ലാ​സ്​​റ്റി​ക്​, സ്​​റ്റീ​ൽ പ്ര​ത​ല​ങ്ങ​ളി​ൽ 48 മു​ത​ൽ 72 മ​ണി​ക്കൂ​ർ വ​രെ മ​റ്റൊ​രു ഇ​ര​യെ കാ​ത്ത്​ ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്ന ദ ​ന്യൂ ഇം​ഗ്ല​ണ്ട്​ ജേ​ണ​ൽ ​ഒാ​ഫ്​ മെ​ഡി​സി​​െൻറ പ​ഠ​ന​റി​പ്പോ​ർ​ട്ട്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശം.

പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ അ​വ തു​ട​ർ​ച്ച​യാ​യി രോ​ഗാ​ണു​മു​ക്​​ത​മാ​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ചെ​റു വാ​യു​ക​ണി​ക​ക​ളി​ൽ (എ​യ്​​റോ​സോ​ൾ​സ്​) ഈ ​വൈ​റ​സ്​ മൂ​ന്നു​മ​ണി​ക്കൂ​റോ​ളം അ​തി​ജീ​വി​ക്കു​ന്ന​താ​യി പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി. ചെ​മ്പി​ൽ നാ​ലു​മ​ണി​ക്കൂ​ർ വ​രെ​യും കാ​ർ​ഡ്ബോ​ർ​ഡി​ൽ 24 മ​ണി​ക്കൂ​ർ വ​രെ​യും വൈ​റ​സ്​ ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്. ക​നം കു​റ​ഞ്ഞ​താ​യ​തി​നാ​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ളി​ൽ പെ​െ​ട്ട​ന്ന്​ കാ​റ്റു​പി​ടി​ക്കും.

ഇ​ത്​ വേ​ഗ​ത്തി​ലു​ള്ള വൈ​റ​സ് കൈ​മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​കും. അ​തി​നാ​ൽ ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം കു​റ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി ത​വ​ണ ഉ​പ​േ​യാ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ബാ​ഗു​ക​ൾ തു​ണി, പേ​പ്പ​ർ, മ​റ്റു വ​സ്തു​ക്ക​ൾ എ​ന്നി​വ​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന​വ​യാ​ണ്. ക​ട്ടി​യു​ള്ള പ്ലാ​സ്​​റ്റി​ക് കൊ​ണ്ടും ഇ​ത്ത​രം ബാ​ഗു​ക​ൾ നി​ർ​മി​ക്കാ​റു​ണ്ട്. ഇ​വ 100 ത​വ​ണ വ​രെ​യെ​ങ്കി​ലും ഉ​പ​യോ​ഗി​ക്കാ​ം. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഒ​മാ​നി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ൾ​ക്ക്​ നി​രോ​ധ​നം വ​രു​ക​യാ​ണ്. നി​യ​മ​ലം​ഘ​ക​രി​ൽ​നി​ന്ന്​ നൂ​റു​ റി​യാ​ൽ മു​ത​ൽ 2000 റി​യാ​ൽ വ​രെ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യും.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.