മസ്കത്ത്: കോവിഡ് കാലത്ത് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ഇനി സൂപ്പർ മാർക്കറ്റിൽ പോകണ്ട. ഒാൺലൈനിൽ ഒാർഡർ ചെയ്താൽ ഹോൾസെയിൽ നിരക്കിൽ പഴങ്ങളും പച്ചക്കറികളും വീട് ടിലെത്തും. www.almazra.com എന്ന വെബ്സൈറ്റ് മുഖേനയാണ് ഒാർഡറുകൾ നൽകേണ്ടത്. കൃഷിത്തോട്ടത്തിൽനിന്ന് ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ആശയം. മവേല പഴം-പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ചാകും പ്രവർത്തനം.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള ലോക്ഡൗണിൽ അവശ്യസാധനങ്ങൾ വാങ്ങുന്നത് ജനങ്ങൾക്ക് കൂടുതൽ എളുപ്പമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഒാൺലൈൻ സംവിധാനം തുടങ്ങാൻ തീരുമാനിച്ചതെന്ന് അൽ മസ്റ ടീം അറിയിച്ചു. മസ്കത്തിൽ എല്ലായിടത്തും ഡെലിവറി ലഭ്യമാകും. പദ്ധതിയുടെ ആദ്യ വിൽപന തിങ്കളാഴ്ച രാവിലെ രാവിലെ പത്തിന് നടന്നു. തിങ്കളാഴ്ച മുതൽ റൂവി, വാദി കബീർ ഭാഗങ്ങളിൽ ഒാർഡർ പ്രകാരം വിഭവങ്ങൾ എത്തിച്ചിട്ടുണ്ട്. പച്ചക്കറികളും പഴവർഗങ്ങളും നേരിട്ട് എത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇവ മൊത്ത വിലക്ക് ലഭ്യമാവുമെന്നും അൽ മസ്റ അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം, ആഴ്ചയിൽ പകുതി വിലക്കുള്ള ഒാഫറും ഉണ്ടാവും. ചുരുങ്ങിയത് അഞ്ചു റിയാലിെൻറ പച്ചക്കറികളും പഴവർഗങ്ങളും ഒാർഡർ ചെയ്യണം. ഒാർഡർ ചെയ്താൽ പിറ്റേദിവസമാണ് ഇവ വീട്ടിലെത്തിക്കുന്നത്. ഡെലിവറി ചാർജ് ഇൗടാക്കില്ല. പണമായും കാർഡായും തുക നൽകാം. ഒാർഡർ ചെയ്യുമ്പാൾ വീട്ടിൽ എത്തിക്കേണ്ട സമയം അറിയിക്കാനുള്ള കോളവും ഒാൺലൈൻ ഫോമിലുണ്ടെന്നും അധികൃതർ പറഞ്ഞു. വെബ്സൈറ്റ് കൂടാതെ 92760138 എന്ന നമ്പറിലും സേവനം ലഭ്യമാവും. മൊബൈൽ ആപ് ഒരാഴ്ചക്കുള്ളിൽ പ്ലേസ്റ്റോറിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.