സുഹാർ: ലൈൻ അറേ സ്പീക്കറിൽ നിന്ന് പ്രകമ്പനംകൊള്ളിക്കുന്ന സൗണ്ടും സ്റ്റേജിൽ വർണവെള ിച്ചത്തിെൻറ പ്രഭാപൂരവും ബാക്ക് സ്ക്രീനിൽ ലേസർ പ്രകടനവും ഒക്കെ ഒരുക്കി സ്റ്റേജ് ഷോകളിൽ വിസ്മയം തീർക്കുന്ന ചിലരുണ്ട് നമുക്കു ചുറ്റും. സൗണ്ട് എൻജിനീയേഴ്സ് എന ്നും സൗണ്ട് ക്രൂ എന്നുമൊക്കെ വിളിക്കാവുന്ന ഇവർ ഇന്ന് പട്ടിണിയിലാണ്. കോവിഡ്വ്യാപന കാലത്ത് പൊതുപരിപാടികൾക്ക് വിലക്ക് നിലവിൽവന്നതാണ് ഇവർക്കേറ്റ ഒടുവിലത്തെ ആഘാതം.
കോവിഡ്വ്യാപനം മാത്രമല്ല ഈ രംഗത്തുള്ളവർക്ക് ജോലി കുറയാൻ കാരണമെന്ന് സുഹാറിൽ സൗണ്ട് സിസ്റ്റം ഉടമ തകഴി സ്വദേശി സജീഷ് ജി.ശങ്കർ പറയുന്നു. 2018 മുതൽതന്നെ ഇൗരംഗത്ത് മാന്ദ്യം അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വർഷം ആദ്യംമുതൽതന്നെ അത് പ്രകടമായിത്തുടങ്ങി. മിക്ക സ്ഥാപനങ്ങളും സാമ്പത്തിക പ്രയാസം മൂലം സ്റ്റേജ്ഷോകളുടെ സ്പോൺസർഷിപ്പിന് തയാറാകുന്നില്ലെന്ന് സജീഷ് പറയുന്നു. 7000 റിയാൽ വരെയുള്ള ഓർഡറാണ് ഇക്കഴിഞ്ഞ മാസങ്ങളിലായി കാൻസലായിപ്പോയതെന്ന് 25 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശി പ്രദീപ് നാലമ്പ്രത്ത് പറയുന്നു.
സുൽത്താൻ ഖാബൂസിെൻറ വേർപാടിനെ തുടർന്ന് ദുഃഖാചരണം ഏർപ്പെടുത്തിയ 40 ദിവസത്തിലാണ് പരിപാടികൾ മിക്കതും റദ്ദാക്കിയത്. അതുകഴിഞ്ഞ് പരിപാടികൾ വന്നുതുടങ്ങിയപ്പോഴാണ് ജനജീവിതം താറുമാറാക്കുന്ന വിധത്തിൽ കോവിഡ് വ്യാപിച്ചത്. പ്രദീപെൻറ കാഴ്ചപ്പാടിൽ അടുത്തെങ്ങും സ്ഥിതിഗതികൾ മെച്ചപ്പെടാൻ സാധ്യതയില്ല. ഈ മേഖലയിൽ മാത്രമേ പ്രവൃത്തി പരിചയമുള്ളൂവെന്നും മറ്റൊരു മേഖലയിൽ ജോലിതേടുന്നത് ദുഷ്കരമാണെന്നും സൗണ്ട് എൻജിനീയറും ഡീജെ ജോക്കിയുമായ കിരൺ പറയുന്നു.
ചെറുതും വലുതുമായ നിരവധി സ്വദേശികളും വിദേശികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ആശ്രയിച്ചുകഴിയുന്ന നിരവധി ജോലിക്കാരുണ്ട്. അവരൊക്കെ റൂമിൽ ജോലിയില്ലാതെ കഴിയുകയാണ്. മാറുന്ന രീതിക്കനുസരിച്ച് ഉപകരണങ്ങളിൽ മാറ്റം വരുത്തി വലിയ സഖ്യ കടപ്പെട്ടു കിടക്കുന്നവരും ഇവരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.