??????

സിറാജ്​ പറയുന്നു, കഴിഞ്ഞതെല്ലാം ഒരു സ്വപ്​നം പോലെ

മത്ര: മസ്​കത്തിൽ കോവിഡ്​ ബാധിതനായ ആദ്യ മലയാളിക്ക്​ രോഗവിമുക്​തി. മനസ്സ്​ നിറയെ തനിക്കുവേണ്ടി പ്രാര്‍ഥിച്ച വരോടുള്ള നന്ദിയും കടപ്പാടുമാണ്​ ഉള്ളതെന്ന്​ മത്രയിൽ കച്ചവട രംഗത്ത്​ പ്രവർത്തിക്കുന്ന കണ്ണൂർ നടാൽ സ്വദേശിയാ യ സിറാജ്​ പറയുന്നു. കോവിഡ്​ നെഗറ്റിവ്​ ആയതിനെ തുടർന്ന്​ ​െഎസൊലേഷനിൽനിന്ന്​ വിട്ട സിറാജ്​ തിങ്കളാഴ്​ച മത്രയ ിലെ ത​​െൻറ മുറിയിലെത്തി.
സലാലയിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയിലാണ്​ ഒമാനിൽ ആദ്യമായി രോഗബാധ കണ്ടെത്തിയ ത്​. നാട്ടിൽനിന്നെത്തി മസ്​കത്തിൽ സിറാജി​​െൻറ മുറിയിൽ താമസിച്ച ശേഷമാണ്​ സലാലയിലേക്ക്​ പോയത്​.

ബന്ധുവായ ഇദ്ദേഹത്തിന്​ രോഗലക്ഷണം കണ്ടെത്തിയതറിഞ്ഞതു മുതൽ കരുതലോടെയും സ്വയം നിയന്ത്രണങ്ങളോടെയുമാണ് സമൂഹത്തില്‍ ഇടപഴകിയിരുന്നത്. സ്വയം കോവിഡ് പരിശോധനക്ക് പോയി പോസിറ്റിവാണെന്ന് അറിഞ്ഞത് മുതൽ താന്‍മൂലം മറ്റൊരാളിലേക്ക് പകരരുതെന്ന കൃത്യമായ ധാരണയോടെയാണ്​ ജീവിച്ചത്​. എല്ലാം ഒരു സ്വപ്നം പോലെയാണ്​ കടന്നുപോയത്​. രോഗവിമുക്​തനായി തിരികെ മുറിയിലെത്തു​േമ്പാൾ ജയിലിൽനിന്ന്​ മോചിതമായ പ്രതീതിയാണ്​ ഉള്ളതെന്നും സിറാജ്​ പറയുന്നു.

​െഎസൊലേഷനിലേക്ക്​ മാറിയതുമുതല്‍ ദിവസവും നിരവധി പേരാണ് വിളിച്ചും വാട്സ്​ആപ്​ ചെയ്​തും രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആശ്വസിപ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തത്. മത്രയിലെ ആദ്യ പോസിറ്റിവ് കേസായതിനാല്‍ തുടക്കത്തില്‍ ഒന്നു രണ്ടു ദിവസം ചെറിയൊരു ഭയം രൂപപ്പെട്ടത്​ ഒഴിച്ചുനിര്‍ത്തിയാല്‍ പിന്നീട് കാര്യമായ പ്രയാസമൊന്നും അനുഭവപ്പെട്ടില്ല. കാരണം ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ കോവിഡുണ്ടാക്കിയ ഭീതിയുമായി തട്ടിച്ചു നോക്കിയാല്‍ ഒമാനിലെ സാഹചര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. നല്ല പരിചരണവും ആവശ്യമായ നിർദേശങ്ങളും ലഭിച്ചുകൊണ്ടിരുന്നു.

മത്രയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസായതിനാല്‍ എന്നെക്കാള്‍ ആധിയും അങ്കലാപ്പും മത്രക്കാർക്കിടയില്‍ ഉണ്ടായി. ​െഎസൊലേഷൻ ജീവിതം പ്രയാസരഹിതമായി മാറിയതും എളുപ്പത്തില്‍ നെഗറ്റിവ് ഫലം വന്നതും അവരുടെയൊക്കെ പ്രാര്‍ഥനകള്‍ മൂലമാണെന്ന് വിശ്വസിക്കുകയാണ്. ഒമാനിലുള്ള പലര്‍ക്കും കോവിഡിനെ പറ്റി അവബോധമുണ്ടാക്കാനും മാര്‍ഗനിർദേശങ്ങള്‍ നല്‍കാനുമാണ് പ്രധാനമായും ​െഎസൊലേഷൻ കാലയളവ്​ ഉപയോഗപ്പെടുത്തിയത്. ദിനേന നിരവധി അന്വേഷണങ്ങള്‍ വരുമായിരുന്നു. അവരുടെയൊക്കെ സംശയ ദൂരീകരണം നടത്താന്‍ പറ്റി എന്നത് ചാരിതാര്‍ഥ്യം നല്‍കുന്നതാണെന്ന്​ സിറാജ്​ പറയുന്നു. സിറാജി​​െൻറ മുറിയിലുള്ള മറ്റ്​ നാലുപേരും കോവിഡ്​ മുക്​തരായി തിരികെയെത്തിയിട്ടുണ്ട്​.

Tags:    
News Summary - oman, oman news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.