മസ്കത്ത്: കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ ശ്രമങ്ങളോട് കൈകോർത്ത് വിവിധ വക ുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും. കൂടുതൽ ആളുകൾ ഒാഫിസുകളിൽ ഒരുമിച്ചുകൂടുന്നതി നുള്ള സാഹചര്യം ഒഴിവാക്കാൻ ‘വർക് ഫ്രം ഹോം’ നടപ്പാക്കാൻ വ്യവസായ-വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഒമാൻടെല്ലും ചില സ്വകാര്യ സ്ഥാപനങ്ങളും ‘വീട്ടിലിരുന്നുള്ള ജോലി’ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്.
2017ലാണ് ‘വർക് ഫ്രം ഹോം’ രീതി വ്യവസായ-വാണിജ്യ വകുപ്പ് ആദ്യമായി നടപ്പാക്കിയത്. ആദ്യ ഘട്ടത്തിൽ ഇ-ലൈസൻസുകൾ അനുവദിക്കുന്ന വിഭാഗത്തിലെ ചില ജീവനക്കാരെയാകും ഇൗ രീതിയിൽ വിന്യസിക്കുക. നിക്ഷേപകർ ഇൻവെസ്റ്റ് ഇൗസി സംവിധാനം വഴിയുള്ള മന്ത്രാലയത്തിെൻറ ഇ-സേവനങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഒാരോ ജീവനക്കാരനും കൈകാര്യം ചെയ്ത ഇടപാടുകളും ജോലിസമയവുമെല്ലാം സൂപ്പർവൈസർമാരുടെ നിരീക്ഷണത്തിലായിരിക്കും. ഒൗദ്യോഗികമായ പ്രവർത്തനരീതികൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ജീവനക്കാരോട് നിർദേശിച്ചു. ഒമാൻടെൽ അതിെൻറ ആസ്ഥാനത്തെ ജോലിക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. 2018ലാണ് ‘വർക് ഫ്രം ഹോം’ പരീക്ഷണാടിസ്ഥാനത്തിൽ ഒമാൻടെൽ അവതരിപ്പിച്ചതെന്ന് കമ്പനിയുടെ ഒാർഗനൈസേഷൻ പ്ലാനിങ് വിഭാഗം ജനറൽ മാേനജർ ഇബ്തിഹാൽ ബിൻത് റിയാമിയ പറഞ്ഞു. നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഇൗ രീതി നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ജീവനക്കാർ ഒാഫിസിലെത്തുന്നത് ഒഴിവാക്കാൻ അത്യാവശ്യക്കാർ ഒഴിച്ചുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന് പ്രമുഖ എഫ്.എം.സി.ജി കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.