മസ്കത്ത്: മലയാളത്തിലെ ഉത്തരാധുനിക രചനകളില്‍ ഏറ്റവുമധികം ചര്ച്ചചെയ്യപ്പെട ്ട, പ്രമുഖ സാഹിത്യകാരൻ കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ നോവലിെൻറ അറബിക് പരി ഭാഷ പുറത്തിറങ്ങി. മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിൽ അറബിക് പതിപ്പ് പ്രകാശനം ചെയ്തു. ഒമാനിലെ എഴുത്തുകാരിയും വിവർത്തകയുമായ അസ്ഹാർ അഹ്മദ് അൽ ഹാർത്തിയും വി.എ. കബീറുമാണ് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. പ്രകാശന ചടങ്ങിൽ പുസ്തകത്തിെൻറ പ്രസാധകരായ ഒമാനി ലോട്ടസ് ബുക്സ് പബ്ലിഷിങ് കമ്പനി ഉടമയും ഒമാനി സാഹിത്യകാരനുമായ ഖത്താബ് അൽ മസ്റൂഹി, അസ്ഹാർ അഹ്മദ് അൽ ഹാർത്തി, അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി, എഴുത്തുകാരൻ എ.കെ. റിയാസ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
‘മാ ഹകാഹു സൂഫി’ എന്ന പേരിലുള്ള അറബിക് പതിപ്പിെൻറ വിതരണക്കാർ അൽബാജ് ബുക്സ് ആണ്. 160 പേജുകളിലായുള്ള പുസ്തകത്തിന് മൂന്ന് ഒമാനി റിയാലാണ് വില. മലയാള സാഹിത്യത്തിെൻറ വലിയ ആരാധികയാണ് താനെന്ന് അസ്ഹാർ അഹ്മദ് അൽ ഹാർത്തി പറഞ്ഞു. സുഹൃത്ത് പറഞ്ഞാണ് സൂഫി പറഞ്ഞ കഥയെക്കുറിച്ച് അറിയുന്നത്. കൂടുതൽ അറിഞ്ഞതോടെയാണ് വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. ബഷീറിെൻറ കൃതികൾ അറബിയിലേക്ക് മൊഴിമാറ്റം നടത്തുന്നത് സംബന്ധിച്ച ആലോചനകൾ നടന്നുവരുന്നതായും അസ്ഹാർ അഹ്മദ് അൽ ഹാർത്തി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ‘മാ ഹകാഹു സൂഫി’യുടെ നിരവധി കോപ്പികൾ രണ്ട് ദിവസങ്ങളിലായി വിറ്റഴിഞ്ഞതായി അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. ബുധനാഴ്ച രാത്രി വിവർത്തകയുടെ കൈയൊപ്പോടെയുള്ള പുസ്തകം വാങ്ങാനും തിരക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.