??????????? ???????????? ??????????????????? ???????????? ???????????????? ???????????????????

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​െൻറ വി​ൽ​പ​ത്ര​ത്തി​െൻറ പ​ക​ർ​പ്പ്​ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​ത​മി​നെ അ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ചു​ള്ള സു​ൽ​ത്താ​ൻ ഖാ​ബ ൂ​സി​​െൻറ വി​ൽ​പ​ത്രം ഇ​നി നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ കാ​ണാം. വി​ൽ​പ​ത്ര​ത്തി​​െൻറ ശ​ രി​പ്പ​ക​ർ​പ്പാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. മ്യൂ​സി​യം ഗാ​ല​റി​യി​ലെ റി​നൈ​സ​ൻ​സ്​ ഹാ​ളി​ലാ​ണ്​ വി​ൽ​പ​ത്രം സ്​​ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഡി​ഫ​ൻ​സ്​ കൗ​ൺ​സി​ൽ വ​ഴി റോ​യ​ൽ ഫാ​മി​ലി കൗ​ൺ​സി​ലി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു​ള്ള​താ​ണ്​ വി​ൽ​പ​ത്രം. അ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​യാ​യി സ​യ്യി​ദ്​ ഹൈ​തം ബി​ൻ താ​രീ​ഖി​നെ നി​ർ​ദേ​ശി​ക്കു​ന്നു​വെ​ന്ന​താ​ണ്​ വി​ൽ​പ​ത്ര​ത്തി​​െൻറ ഉ​ള്ള​ട​ക്കം.

സു​ൽ​ത്താ​​െൻറ മ​ര​ണം ന​ട​ന്ന അ​ടു​ത്ത ദി​വ​സ​മാ​യ ജ​നു​വ​രി 11നാ​ണ്​ വി​ൽ​പ​ത്രം തു​റ​ന്ന​ത്. മു​തി​ർ​ന്ന മി​ലി​ട്ട​റി, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ, സു​പ്രീം കോ​ർ​ട്ട്​ ഉ​ന്ന​താ​ധി​കാ​രി​ക​ൾ, റോ​യ​ൽ ഫാ​മി​ലി കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ സീ​ൽ ചെ​യ്​​ത വി​ൽ​പ​ത്രം തു​റ​ന്ന​തും അ​തി​ലെ നി​ർ​ദേ​ശ​ത്തി​ന്​ അ​നു​സ​രി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​ത​മി​നെ അ​ടു​ത്ത ഭ​ര​ണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ച​തും.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.