മസ്കത്ത്: ഒമ്പതാമത് അൽ മൗജ് മസ്കത്ത് മാരത്തൺ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ പ്രായ പരിധികളിലുള്ള പതിനായിരത്തിലധികം ഒാട്ടക്കാർ പെങ്കടുക്കും. മുൻ ബ്രിട്ടീഷ് ഒളിമ്പ്യനും വനിത മാരത്തണിലെ ലോക റെക്കോഡ് ഉടമയുമായ പൗള റാഡ്ക്ലിഫ് ആണ് ഇൗ വർഷത്തെയും മാരത്തണിെൻറ ആഗോള അംബാസഡർ. 10 കിലോമീറ്റർ ഒാട്ടത്തിലും ഇവർ പെങ്കടുക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ കാമ്പയിനിെൻറ ഭാഗമായി ആറ് ഒമാനി കായികതാരങ്ങൾക്കൊപ്പം ഇവർ ഒാടുകയും ചെയ്യും.
ഒമാെൻറ ആദ്യ ഒളിമ്പിക് മെഡൽ ജേതാവ് ഫാത്ത്മ അൽ നബ്ഹാനി, റേസിങ് ഡ്രൈവർ അഹമ്മദ് അൽ ഹാർത്തി, സ്പ്രിൻറർ ബർക്കത്ത് അൽ ഹാർത്തി, ഒളിമ്പിക് സെയ്ലിങ് താരം മുസബ് അൽ ഹാദി, ഒമാനി ദേശീയ ഫുട്ബാൾ താരം അലി അൽ ഹബ്സി എന്നിവരാണ് പൗള റാഡ്ക്ലിഫിന് ഒപ്പം ഒാടുക. കഴിഞ്ഞ ജനുവരിയിൽ നടക്കേണ്ട മാരത്തൺ സുൽത്താൻ ഖാബൂസിെൻറ മരണത്തെ തുടർന്നാണ് മാറ്റിയത്. മാരത്തണിെൻറ പ്രധാന ഇനങ്ങളായ 42 കിലോമീറ്റർ ഒാട്ടം, ഹാഫ് മാരത്തൺ, പത്തു കിലോമീറ്റർ ഒാട്ടം എന്നിവയാണ് വെള്ളിയാഴ്ച നടക്കുക. ശനിയാഴ്ച നടക്കുന്ന അഞ്ചു കിലോമീറ്റർ ചാരിറ്റി ഫൺ റണ്ണിൽ 3000 പേർ പെങ്കടുക്കും. ഏഴു മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളും വിവിധ ഘട്ടങ്ങളിൽ ഒാട്ടത്തിെൻറ ഭാഗമാകും. ഒമാൻ ഡയബറ്റിക്സ് അസോസിയേഷനും എൻവയൺമെൻറ് സൊസൈറ്റി ഒാഫ് ഒമാനുമാണ് ഇൗ വർഷത്തെ ചാരിറ്റി ഫൺ റണ്ണിെൻറ പങ്കാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.