സലാലയിൽ മലയാളിക്ക്​ നേരെ മുളകുപൊടിയെറിഞ്ഞ്​ കവർച്ചാശ്രമം

സലാല​: സലാലയിൽ മൂന്നംഗ കവർച്ച സംഘം മലയാളി യുവാവിനെ മുളകുപൊടിയെറിഞ്ഞ്​ ആക്രമിച്ചു. സലാല നഗരത്തി​​​​െൻറ തെക് കു ഭാഗത്തുള്ള മുൻതസ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെയായിരുന്നു സംഭവം. ഇംഗ്ലീഷ്​ ലാംഗ്വേജ് സ​​​െൻററിന്​ അടുത്ത ുള്ള ഫുഡ്​സ്​റ്റഫ്​ കടയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ഹമീദിന്​ നേരെ സിറ്റി ലൈറ്റ്​ റസ്​റ്റാറൻറിന്​ സമീപമാണ്​ ആക്രമണമുണ്ടായത്​. കടയടച്ച്​ സൈക്കിളിൽ താമസ സ്​ഥലത്തേക്ക്​ പോവുകയായിരുന്നു ഹമീദ്​. മുളകുപൊടി കണ്ണിൽ വീണ്​ ഒന്നും കാണാൻ വയ്യാതെയായ ഹമീദി​​​​െൻറ പോക്കറ്റിലും ദേഹത്തും സംഘം പരിശോധന നടത്തിയെങ്കിലും പൈസയൊന്നും കിട്ടിയില്ല.

തുടർന്ന്​ കുതറി ഓടിയ ഹമീദ് അടുത്തുതന്നെയുള്ള താമസ സ്ഥലത്ത് പ്രയാസപ്പെട്ട് എത്തി ഒച്ചവെച്ച് ആളെ കൂട്ടിയപ്പോഴേക്കും മൂന്നംഗ സംഘം സമീപത്തെ തെങ്ങിൻതോപ്പിലേക്ക് ഓടി മറഞ്ഞു. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് മൂന്നംഗ ഏഷ്യൻ വംശജരാണ് ആക്രമണത്തിന് പിന്നിൽ. മൂവരും ഷാൾ ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മൂന്നംഗ സംഘം സമീപത്തുള്ള തോട്ടത്തിൽനിന്ന് വരുന്നതും തിരികെ അങ്ങോട്ടുതന്നെ ഓടിപ്പോകുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് ഹമീദ് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടയടച്ച് കാശുമായി പോകാൻ സാധ്യതയുണ്ടെന്ന് നേരത്തേ മനസ്സിലാക്കിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് കരുതുന്നതായി ഹമീദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.