കൊ​റോ​ണ: ചൈ​നീ​സ്​ മാ​ർ​ക്ക​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ കു​ഴ​പ്പ​മി​ല്ല

മ​സ്​​ക​ത്ത്​: കൊ​റോ​ണ വൈ​റ​സ്​ ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​നീ​സ്​ ക​മേ​ഴ്​​സ്യ​ൽ സ​​െൻറ​റു​ക​ൾ സ ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന്​ കു​ഴ​പ്പ​മി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തു​വ​രെ ഇ​ത്ത​രം സ​​െൻറ​റു​ക​ളി​ലെ ഒ​രു ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ചൈ​ന​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി വ​രു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി ജീ​വ​ന​ക്കാ​രെ ഒ​രു​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി വ​ർ​ക്​​ഷോ​പ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. മ​നു​ഷ്യ​രി​ലോ മൃ​ഗ​ങ്ങ​ളി​ലോ മാ​ത്ര​മാ​ണ്​ രോ​ഗാ​ണു ജീ​വ​നോ​ടെ നി​ല നി​ൽ​ക്കു​ക​യു​ള്ളൂ. അ​ല്ലാ​ത്ത ചൈ​നീ​സ്​ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ കു​ഴ​പ്പ​മി​ല്ല. ഒാ​ൺ​ലൈ​നി​ലും മ​റ്റും ഒാ​ർ​ഡ​ർ ചെ​യ്യു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ രോ​ഗാ​ണു ജീ​വ​നോ​ടെ നി​ൽ​ക്കു​ന്ന​തി​ലും അ​ധി​ക സ​മ​യ​മെ​ടു​ത്തു​മാ​ത്ര​മേ​ ഒ​മാ​നി​ലേ​ക്ക്​ എ​ത്തു​ക​യു​ള്ളൂ.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.