മസ്കത്ത്: െറസിഡൻറ് കാർഡ് പുതുക്കുന്നതിന് വിദേശികൾ ഇനി കെട്ടിട വാടക കരാർ കൂടി സമർപ്പിക്കണം. രാജ്യത്ത് ത ാമസിക്കുന്നവരുടെ വിവരങ്ങൾ പുതുക്കുന്നതിനുള്ള ഇ-സെൻസസ് 2020െൻറ ഭാഗമാണിത്. വാടക കരാർ നൽകാത്തവർക്ക് കാർഡ് പു തുക്കാനാകില്ലെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. കെട്ടിട വാടക കരാർ ഇല്ലാത്തതിനാൽ നിരവധി വിദേശികൾ കഴിഞ്ഞ ദിവസങ്ങളിൽ െറസിഡൻറ് കാർഡ് പുതുക്കാനാകാതെ മടങ്ങി. നേരേത്ത വൈദ്യുതി ബില്ലിെൻറ കോപ്പി നിർബന്ധമാക്കിയിരുന്നു. സ്വദേശികൾക്ക് തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ പുതുക്കുന്നതിനും വൈദ്യുതി ബില്ലും വാടക കരാർ ഉണ്ടെങ്കിൽ അതും ആവശ്യമാണ്. രാജ്യത്ത് താമസിക്കുന്ന ഒാരോ സ്വദേശിയും വിദേശിയും ആർ.ഒ.പി വെബ്സൈറ്റിലെ സിവിൽ രജിസ്റ്റർ സംവിധാനത്തിൽ തങ്ങളുടെ വിലാസം പുതുക്കേണ്ടതാണെന്ന് ആർ.ഒ.പി വക്താവ് പറഞ്ഞു.
സ്വന്തമായോ വാടകക്കോ ഉള്ള വസ്തുവിെൻറ വൈദ്യുതി ബില്ലിലെ വിവരങ്ങൾ വെബ്സൈറ്റിൽ നൽകുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ആർ.ഒ.പിയുടെ സിവിൽ സ്റ്റാറ്റസ് വിഭാഗം ഒാഫിസിൽ വൈദ്യുതി ബില്ലിെൻറ കോപ്പിയുമായി എത്തിയാലും മതി. താമസകാർഡ് പുതുക്കാൻ അപേക്ഷിക്കുേമ്പാഴാണ് വിദേശികൾ വൈദ്യുതി ബില്ലിനൊപ്പം വാടക കരാറിെൻറ കോപ്പിയോ വസ്തു ഉടമസ്ഥനിൽനിന്നുള്ള കത്തോ സമർപ്പിക്കേണ്ടത്. വീട് മാറിയെങ്കിൽ വൈദ്യുതി ബില്ലും പുതുക്കണം. വൈദ്യുതി വിതരണ കമ്പനിയുടെ വെബ്സൈറ്റ്, ഫ്രണ്ട് ഡെസ്‌ക്, കാൾ സെൻറർ എന്നിവ മുഖേന ഇത് ചെയ്യാം. ഇതിനായി, തിരിച്ചറിയൽ കാർഡ് കോപ്പിയോടൊപ്പം വാടകക്കാർക്കുള്ള സാധുവായ വാടക കരാറോ ആധാരമോ കൊണ്ടുവരണം. മുമ്പത്തെ അക്കൗണ്ട് നമ്പർ, കെട്ടിട ഉടമയുടെ പേര്, തിരിച്ചറിയൽ നമ്പർ, ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയവ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.