മസ്കത്ത്: ദേശീയ ഒാട്ടിസം കേന്ദ്രത്തിെൻറ നിർമാണം പൂർത്തിയായതായി ഒമാൻ എൽ.എൻ.ജി അ റിയിച്ചു. എൽ.എൻ.ജി ‘ഗിഫ്റ്റ് ടു നേഷൻ’ പദ്ധതിയിൽ പെടുത്തിയാണ് കേന്ദ്രം നിർമിച്ചുനൽകിയത്. സാമൂഹിക വികസന മന്ത്രാലയവും ‘ഒമാൻ ഒാട്ടിസ’വുമായി ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കിയത്. കേന്ദ്രം നിർമാണം പൂർത്തിയാക്കിയതിെൻറ ഭാഗമായി സാമൂഹിക വികസന മന്ത്രി ശൈഖ് മുഹമ്മദ് ബിൻ സൈദ് ബിൻ സൈഫ് അൽ കൽബാനിയുടെ രക്ഷാകർതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചു. ഒാട്ടിസം ബാധിതർക്കുള്ള പരിചരണം ഉറപ്പാക്കുന്നതിനായാണ് ദേശീയതലത്തിൽ കേന്ദ്രം നിർമിച്ചത്. ഇതോടൊപ്പം പൊതുബോധവത്കരണവും ലക്ഷ്യമാണ്.
ഒാട്ടിസം ബാധ കണ്ടെത്തുന്നതിനും പരിചരണത്തിനും അവരുടെ വിദ്യാഭ്യാസത്തിനും ഇവിടെ പ്രത്യേകം സംവിധാനങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഒാട്ടിസത്തിെൻറ കാരണങ്ങൾ, കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെ കുറിച്ച ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും. അൽ ഖൂദിലാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഒരു ലക്ഷത്തിലധികം റിയാൽ ചെലവഴിച്ചുള്ള പദ്ധതിയുടെ നിർമാണം 2018ലാണ് തുടങ്ങിയത്. 23,607 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് 5220 ചതുരശ്രമീറ്ററിലാണ് കെട്ടിടമുള്ളത്. ഒാട്ടിസം ബാധിതർക്കായുള്ള ഒമാനിലെ ഏറ്റവും വലിയ കേന്ദ്രമാണിത്. ഒമാെൻറ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ളവർക്ക് സൗജന്യ സേവനം നൽകുന്ന കേന്ദ്രത്തിെൻറ നടത്തിപ്പ് സാമൂഹിക വികസന മന്ത്രാലയത്തിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.