മത്ര: മസ്കത്ത് മേഖലയിൽ പുതിയ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചപ്പോൾ പൂച്ചകൾ പട്ടിണിയിലായത് വാർത്തയായിരുന്ന ു. എന്നാൽ, മത്ര ത്വാലിബ് ബിൽഡിങിന് സമീപമുള്ള പൂച്ചകൾക്ക് ഭക്ഷണത്തിന് ഒരു മുട്ടുമില്ല. ഡീസൽ മുഹമ്മദ് ബലൂഷി യെന്ന സ്വദേശി ദിവസവും മൂന്നു നേരം സ്വന്തം പോക്കറ്റിൽനിന്നുള്ള പണമുപയോഗിച്ച് നാളുകളായി വിരുന്നൂട്ടുന്നത ് ഇരുപതോളം പൂച്ചകളെയാണ്. ഡീസല്‍ ബലൂഷി നേരത്തേ പലവിധത്തില്‍ വാര്‍ത്തകളിലിടം പിടിച്ച വ്യക്തിയാണ്. ഫുട്ബാൾ കമ്പക്കാരനും ശ്മശാന പരിപാലകനുമൊക്കെയായ ഇദ്ദേഹം അലഞ്ഞുതിരിഞ്ഞുനടക്കുന്ന മാനോരോഗികളെ കൊണ്ടുപോയി കുളിപ്പിച്ചു കുട്ടപ്പനാക്കി പുതു വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നതിലും മാതൃകയാണ്. പൂച്ചകളോടുള്ള അദ്ദേഹത്തിെൻറ സ്നേഹപ്രകടനവും അവറ്റകള്‍ തിരിച്ച് അദ്ദേഹത്തിന് നല്‍കുന്ന സ്നേഹവുമൊക്കെ ഒന്ന് കാണേണ്ടത് തന്നെ.
ബ്രഡ്, കേക്ക്, ലഡു തുടങ്ങിയ പലഹാരങ്ങളും മത്സ്യ, മാംസാദികളും സഞ്ചിയില്‍ കരുതിയാണ് ബലൂഷി എത്തുക. ഇദ്ദേഹത്തിെൻറ ശബ്ദം കേള്‍ക്കുന്ന മാത്രയില്‍ പൂച്ചകള്‍ എങ്ങുനിന്നൊക്കെയോ വന്ന് കൂട്ടം കൂടി തൊട്ടുരുമ്മി നില്‍ക്കുകയും മടിയില്‍ കയറുകയും ചെയ്യും. ഓരോ പൂച്ചകള്‍ക്കും വെവ്വേറെ പേരുകളുണ്ട്. മൈക്കിള്‍, മൈമൂന, ജാസ്മിന്‍, സാറ തുടങ്ങിയ മനുഷ്യപ്പേരുകള്‍ മുതല്‍ ഖുറിയാത്ത്, ജിബ്രു തുടങ്ങിയ സ്ഥലനാമങ്ങള്‍ വരെയുള്ള പേരുകള്‍ നീട്ടിവിളിച്ചാല്‍ അവ ഓടിയെത്തും. പലരും നൽകുന്നതുപോലെ വീടുകളില്‍നിന്നും വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളോ മറ്റോ അല്ല ഇദ്ദേഹം തെൻറ അരുമകളായ പൂച്ചകള്‍ക്ക് നല്‍കുന്നത്, ഫ്രഷ് സാധനങ്ങളാണ്.
ബൺ, ബ്രഡ്, പാൽ, മത്സ്യം, മാംസം എന്നിവയൊക്കെ വില നല്‍കി വാങ്ങിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്. അതിനായി ദിനേന അഞ്ചാറ് റിയാലോളം ചെലവഴിക്കുന്നുണ്ടെന്നാണ് മുഹമ്മദ് ബലൂഷി പറയുന്നത്. തെൻറ വരുമാനത്തിൽനിന്ന് അൽപം ഈ പാവം ജീവികൾക്കായി മാറ്റിവെക്കുന്നതിനാല്‍ എന്തെന്നില്ലാത്ത സംതൃപ്തി ലഭിക്കുന്നുവെന്നും ബലൂഷി പറയുന്നു. ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം കിട്ടുന്നതുകൊണ്ട് ഇവിടത്തെ പൂച്ചകള്‍ക്ക് സ്വന്തമായി ഭക്ഷണം തേടി അലയേണ്ടതില്ല. അതിനാൽ, സ്വന്തമായി ഭക്ഷണം തേടിപ്പോയി അവ കണ്ടെത്തുന്ന കാര്യത്തില്‍ ഇവര്‍ മടിയന്മാരായി മാറിയിട്ടുമുണ്ട്. ഒരു ദിവസം ഡീസല്‍ ബലൂഷി വരാതിരുന്നാല്‍ ഇവര്‍ പട്ടിണിയിലാണ്. മറ്റെങ്ങുംപോകാതെ വഴിക്കണ്ണുമായി തങ്ങളുടെ അന്നദാതാവിെൻറ വരവിനായി അവരവിടെ കാത്തുകെട്ടിക്കിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.