മസ്കത്ത്: പ്രവാസികൾക്ക് തിരിച്ചടിയായി സ്വകാര്യ മേഖലയിലെ രണ്ട് തസ്തികയിൽ കൂ ടി ഒമാൻ വിസവിലക്ക് ഏർപ്പെടുത്തി. സെയിൽസ് റെപ്രസേൻററ്റിവ്/സെയിൽസ് പ്രമോട്ട ർ, പർച്ചേഴ്സസ് റെപ്രസേൻററ്റിവ് തസ്തികകളിൽ പുതുതായി വിദേശികളെ ജോലിക്കെട ുക്കുന്നതിന് നിരോധനമേർപ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി ഞായറാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ അറിയിച്ചു. വിസവിലക്ക് ഏർപ്പെടുത്തിയ തസ്തികകളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് നിലവിലെ വിസ കാലാവധി കഴിയുന്നതുവരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം.
സ്വകാര്യ സ്ഥാപനങ്ങളിലെ മാനേജീരിയൽ, അഡ്സമിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിൽ പുതിയ വിസ അനുവദിക്കുന്നതിന് കഴിഞ്ഞവർഷം മേയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അസി. ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സസ് മാനേജർ, എംപ്ലോയി അഫയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ് മാനേജർ, അസി. മാനേജർ, അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകളിലാണ് വിലക്ക് ബാധകം. ഇൗ തസ്തികകളിലും നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ കാലാവധി കഴിയുന്നതുവരെ ജോലിയിൽ തുടരാം. ശേഷം വിസ പുതുക്കി നൽകുന്നതല്ല. മലയാളികൾ കൂടുതലായി ജോലിചെയ്യുന്ന മേഖലകളാണ് പുതുതായി വിസവിലക്ക് ഏർപ്പെടുത്തിയ സെയിൽസ് റെപ്രസേൻററ്റിവ്/സെയിൽസ് പ്രമോട്ടർ, പർച്ചേഴ്സസ് റെപ്രസേൻററ്റിവ് തസ്തികകൾ. പുതിയ ഉത്തരവ് മലയാളികളുടേതടക്കം തിരിച്ചുപോക്കിന് വഴിയൊരുക്കും.
കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എൻജിനീയർമാരുടേതടക്കം 10 വിഭാഗങ്ങളിലെ 87 തസ്തികകളിൽ 2018 ജനുവരിയിൽ ഏർപ്പെടുത്തിയ താൽക്കാലിക വിസവിലക്ക് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുന്നുമുണ്ട്. ഇൗ തസ്തികകളിൽ പുതിയ വിസകൾ അനുവദിക്കില്ലെങ്കിലും നിലവിലുള്ള വിസകൾ പുതുക്കിനൽകുന്നുണ്ട്. ഇൻഷുറൻസ് മേഖലയിലെ സ്വദേശിവത്കരണവും നിരവധി മലയാളികളടക്കം പ്രവാസികളുടെ തിരിച്ചുപോക്കിന് വഴിയൊരുക്കിയിരുന്നു. ഇൻഷുറൻസ് ഏജൻസികളിൽ പൂർണമായും ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതവും സ്വദേശിവത്കരണം വേണമെന്നാണ് നിർദേശം. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുപ്രകാരം ഒമാനിൽ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണുള്ളത്. കർശനമായ സ്വദേശിവത്കരണ നയങ്ങൾ നിമിത്തം വിദേശികളുടെ എണ്ണത്തിൽ ഒാരോ വർഷവും കുറവ് ദൃശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.