മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ചില വിലായത്തുകളിൽ കനത്ത മഴ. കിഴക്കൻ ഭാഗത്താണ് കനത്ത മഴ പെയ്തത്. പലയിടങ്ങളിലും വാദികളും താഴ്വരകളും നിറഞ്ഞൊഴുകി. ഇറാന് മുക ളിൽ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് നീങ്ങുന്ന ന്യൂനമർദപാത്തിയുടെ ഫലമായാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാരാന്ത്യം വരെ സമാനരീതിയിലുള്ള കാലാവസ്ഥ തുടരും. ബാത്തിന, മസ്കത്ത് ഗവർണറേറ്റുകളിലും ശർഖിയയുടെ തീരപ്രദേശങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
മസ്കത്തിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട ശക്തികുറഞ്ഞ മഴക്കാണ് സാധ്യത. ശനിയാഴ്ചയോടെ ശക്തമായ വടക്കു-പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഇതിെൻറ ഫലമായി ഞായറാഴ്ച രാവിലെയോടെ രാജ്യത്തിെൻറ ഏതാണ്ടെല്ലാ ഭാഗങ്ങളിലും താപനില താഴും. മഴയും മൂടൽമഞ്ഞും ദൂരക്കാഴ്ചയെ ബാധിക്കാനിടയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പുലർത്തണം. ജബൽശംസിൽ അനുഭവപ്പെട്ട നാലു ഡിഗ്രിയാണ് ബുധനാഴ്ച അനുഭവപ്പെട്ട ഉയർന്ന താപനില. സീബിൽ 30 ഡിഗ്രി വരെയും ചൂട് ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.