നാട്ടിൽ പോക​ുന്ന ദിവസം കെട്ടിടത്തിൽനിന്ന്​ വീണുമരിച്ചു

മസ്​കത്ത്​: ചൊവ്വാഴ്​ച നാട്ടിൽ പോകാനിരുന്ന തൃശൂർ സ്വദേശി കെട്ടിടത്തിനു മുകളിൽനിന്ന്​ വീണുമരിച്ചു. മാളക്ക ടുത്ത് പുത്തൻചിറ സ്വദേശി സി.വി. വർഗീസ് ആണ് (40) മരിച്ചത്. മസ്കത്തിലുള്ള അൽ സവാഹിർ ട്രേഡിങ് കമ്പനി ജീവനക്കാരനായിരു ന്നു. പുതിയ വിസയിൽ വരുന്നതിനായി ചൊവ്വാഴ്​ച ഉച്ചക്കുള്ള വിമാനത്തിൽ യാത്ര തിരിക്കാനിരിക്കുകയായിരുന്നു.

ആറു വർഷത്തോളമായി ഒമാനിലുള്ള വർഗീസ്​ ഒന്നര വർഷമായി സലാലയിലായിരുന്നു. കഴിഞ്ഞ ദിവസമാണ്​ സലാലയിൽനിന്ന്​ മസ്​കത്തിലെത്തിയത്​. ചൊവ്വാഴ്​ച രാവിലെ ഗാലയിൽ താമസിച്ചിരുന്ന കെട്ടിടത്തി​​​​െൻറ എട്ടാം നിലയി​ലെ മുറിയിൽനിന്ന്​ തെന്നി താഴെ വീഴുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. ഭാര്യയും രണ്ട്​ പെൺമക്കളുമുണ്ട്​. സഹോദരൻ സിജോ മസ്കത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.