മസ്കത്ത്: പുനരുപയോഗ ഉൗർജ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള കർമപദ്ധതിയുമായ ി ഒമാൻ. 2025ഒാടെ വിവിധ സൗരോർജ, കാറ്റാടി വൈദ്യുത പദ്ധതികൾ അടക്കമുള്ളവ വഴി 3050 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായാണ് ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യൂർമെൻറ് കമ്പനി മുന്നോട്ടുപോകുന്നത്. ഇൗ സമയ പരിധിയിൽ മൊത്തം ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 16 ശതമാനമാണിത്. നേരത്തേ 2015ഒാടെ പുനരുപയോഗ സ്രോതസ്സുകളിൽനിന്ന് മൊത്തം 10 ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായിരുന്നു സർക്കാർ പദ്ധതി. 2030ഒാടെ ഇത്തരം വൈദ്യുതി പദ്ധതികളുടെ ശേഷി മൊത്തം ഉൽപാദനത്തിെൻറ 30 ശതമാനമായി ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യൂർമെൻറ് കമ്പനി സീനിയർ അഡ്വൈസർ ബ്രിയാൻ വുഡ് മസ്കത്തിൽ നടന്ന പുനരുപയോഗ ഉൗർജ സ്രോതസ്സുകളെ കുറിച്ച സേമ്മളനത്തിൽ പറഞ്ഞു. പുനരുപയോഗ ഉൗർജത്തിന് ഒമാൻ മികച്ച ഭാവിയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2021ലാണ് പദ്ധതി പ്രകാരമുള്ള ആദ്യ പുനരുപയോഗ ഉൗർജ പദ്ധതി പ്രവർത്തനക്ഷമമാവുക. 500 മെഗാവാട്ട് ശേഷിയുള്ള ഇബ്രി -2 സോളാർ ഇൻഡിപെൻഡൻറ് പവർ പ്രോജക്ട് പദ്ധതിയാണ് 2021ൽ പ്രവർത്തനക്ഷമമാവുക. 2023ൽ മനാ സോളാർ ഒന്ന്, രണ്ട് പദ്ധതികൾ പൂർത്തിയാകുന്നതോടെ 1000 മെഗാവാട്ട് കൂടി വർധിക്കും. 1200 മെഗാവാട്ടായി ശേഷി ഉയർത്താൻ സാധിക്കുന്നതാണ് മനാ പദ്ധതി. 2024ഒാടെ 500 മെഗാവാട്ടിെൻറ മറ്റൊരു സൗരോർജ പദ്ധതി കൂടി ആലോചനയിലുണ്ട്. 2024ഒാടെ ജാലാൻ ബനീ ബുആലിയിലും ദുകമിലുമായി യഥാക്രമം നൂറ് മെഗാവാട്ടിെൻറയും 200 മെഗാവാട്ടിെൻറയും കാറ്റാടി വൈദ്യുതി പദ്ധതികളും പ്രവർത്തനക്ഷമമാകും. ഒമാനിലെ ആദ്യ കാറ്റാടി വൈദ്യുതിപാടം കഴിഞ്ഞ വർഷം നവംബറിൽ ദോഫാർ ഗവർണറേറ്റിലെ ഹാർവീലിൽ ആരംഭിച്ചിരുന്നു. 50 മെഗാവാട്ട് ആണ് ഇതിെൻറ ശേഷി. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയും ആലോചനയിലുണ്ട്. ബർക്കയിൽ 2025ഒാടെ പ്രവർത്തനക്ഷമമാകുന്ന പദ്ധതിയുടെ ശേഷി 160 മെഗാവാട്ട് ആണ്. ദുകമിൽ 600 മൊവാട്ട് ശേഷിയുള്ള മെഗാ സൗരോർജ ഉൽപാദന പദ്ധതിയുടെ സാധ്യത പഠന വിധേയമാക്കി വരുകയാണെന്നും ബ്രിയാൻ വുഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.