മസ്കത്ത്: ആഗോള വിപണിക്കൊപ്പം ഒമാനിലും സ്വർണവില ഉയരത്തിൽ. ചൊവ്വാഴ്ച 22 കാരറ്റ് സ്വർണം ഗ്രാമിന് 19.1 റിയാൽ ആണ് ഒമാനിലെ ജ്വല്ലറികൾ ഇൗടാക്കിയത്. തിങ്കളാഴ്ചയിലെ വിലയ െക്കാൾ ഗ്രാമിന് 200 ബൈസയുടെ കുറവ് ഉണ്ടായെങ്കിലും കഴിഞ്ഞ നാലു വർഷത്തെ ഉയർന്ന നിരക്കാണിത്. വില വരും ദിവസങ്ങളിൽ കൂടുമെന്നും കാര്യമായ കുറവ് ഉണ്ടാകാൻ ഒരു സാധ്യതയില്ലെന്നും ജ്വല്ലറി േമഖലയിലുള്ളവർ പറയുന്നു. 2019 ആഗസ്റ്റ് ഒന്നിന് 22 കാരറ്റ് സ്വർണം ഗ്രാമിന് 17.35 റിയാൽ ആയിരുന്നു വില. പിന്നീട് വില ഉയരുകയും താഴുകയുമൊക്കെ ചെയ്തു. നവംബർ 12നാണ് അടുത്തിടെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭിച്ചത്. 17.85 ആയിരുന്നു അന്ന് സ്വർണവില. പിന്നീട് വില ഉയരുകയും ഡിസംബറിൽ ഗ്രാമിന് 18 റിയാൽ കടക്കുകയും ചെയ്തു. അമേരിക്ക-ഇറാൻ പ്രശ്നത്തെ തുടർന്ന് മൂന്നു ദിവസമായി മേലോട്ട് കുതിച്ച സ്വർണവിലയ്ക്ക് ചൊവ്വാഴ്ചയാണ് ചെറിയ ആശ്വാസം ലഭിച്ചത്. ആഗോളതലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വമാണ് സ്വർണവില ഉയരാൻ കാരണമെന്ന് കൊച്ചിൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ജഗജിത് പ്രഭാകരൻ പറഞ്ഞു.
വില ഇനിയും ഉയരുമെന്നും വൈകാതെ 20 റിയാലിൽ എത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപമായതിനാൽ പ്രതിസന്ധികളുണ്ടാവുേമ്പാൾ ജനങ്ങൾ വാങ്ങിക്കൂട്ടും. ഇതുവഴി ലാഭമുണ്ടാക്കുന്നവരും നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലെ പ്രശ്നങ്ങളാണ് വില കുത്തനെ ഉയരാൻ കാരണമെന്ന് സ്കൈ ജ്വല്ലറി ഷോപ്-ഇൻ ചാർജ് ഫിലിപ് ജോർജ് പറഞ്ഞു. സംഘർഷത്തിന് അയവ് വന്നില്ലെങ്കിൽ വില ഇനിയും കുത്തനെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സ്വർണം വാങ്ങാൻ ഇപ്പോൾ പറ്റിയ സമയമാണ്. അടുത്ത രണ്ടു മൂന്ന് മാസക്കാലത്തേക്ക് സ്വർണ വില കാര്യമായി താേഴക്ക് വരാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാനൊപ്പം മറ്റെല്ലാ ഗൾഫ് രാജ്യങ്ങളിലും വില കുത്തനെ ഉയർന്നിട്ടുണ്ട്. വില ഉയർന്നതോടെ വിൽപനയിൽ കുറവ് ദൃശ്യമാണ്. അത്യാവശ്യക്കാർ അല്ലാത്തവർ വില കുറയാനായി കാത്തുനിൽക്കുന്നതാണ് വിൽപന കുറയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.