മസ്കത്ത്: ഒമാനിലെ ആദ്യ ഹരിത പെട്രോൾ സ്റ്റേഷൻ ബുധനാഴ്ച തുറക്കും. മസ്കത്ത് എക ്സ്പ്രസ് വേയിലെ അൽ റുസൈൽ സ്റ്റേഷനിൽ ഒമാൻ ഒായിൽ മാർക്കറ്റിങ് കമ്പനിയാണ് സ്റ്റേഷൻ തുറക്കുന്നത്. പരിസ്ഥിതിസൗഹൃദ ഭാവികാലം ലക്ഷ്യമിട്ടുള്ള ദേശീയതല കർമപദ്ധതികളിൽ പ്രധാനപ്പെട്ടതാണ് ഇത്.
സോളാർ പാനലുകൾ, എൽ.ഇ.ഡി ലൈറ്റുകൾ, വേപ്പർ റിക്കവറി സിസ്റ്റം (വി.ആർ.എസ്) എന്നീ സംവിധാനങ്ങൾക്ക് പുറമെ ഇലക്ട്രിക് വാഹന ചാർജറും സ്റ്റേഷെൻറ ഭാഗമായി ഉണ്ടാകും. ഇന്ധന വ്യവസായത്തെ സുസ്ഥിരമായ ഭാവികാലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രധാനപ്പെട്ട നടപടിയാണിതെന്ന് ഒമാൻ ഒായിൽ മാർക്കറ്റിങ് കമ്പനി സി.ഇ.ഒ ഡേവിഡ് ഖാലിഫെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.