മസ്കത്ത്: ഒാവർസീസ് സിറ്റിസൺ ഒാഫ് ഇന്ത്യ കാർഡ് ലഭിച്ചവർക്ക് അവരുടെ പാസ്േപാർട്ടിനനുസരിച്ച് ഒ.സി.െഎ കാർഡ് പുതുക്കാനുള്ള കാലാവധി 2020 ജൂൺ 30 വരെ നീട്ടിയതായി മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. പഴയ പാസ്പോർട്ട് വിവരങ്ങൾ ഒ.സി.െഎ കാർഡിലുള്ളവർ പഴയ പാസ്പോർട്ടും പുതിയ പാസ്പോർട്ടും യാത്ര ചെയ്യുേമ്പാൾ കൂടെ കൊണ്ടുപോകണമെന്നും അറിയിപ്പിലുണ്ട്. ആജീവനാന്ത കാലാവധിയുള്ള ഒ.സി.െഎ കാർഡുകൾ കൈവശംവെക്കുന്നവർ തങ്ങളുടെ പാസ്പോർട്ട് പുതുക്കുേമ്പാൾ ഒ.സി.െഎ കാർഡുകളും പുതുക്കണമെന്നും പുതിയ പാസ്പോർട്ട് വിവരങ്ങൾ ഒ.സി.െഎ കാർഡിൽ രേഖെപ്പടുത്തണമെന്നും നിയമമുണ്ട്. അടുത്തിടെ കേന്ദ്ര സർക്കാർ നിയമം കർശനമാക്കിയിരുന്നു.
ഇത് നടപ്പാക്കാനുള്ള കാലാവധിയാണ് ആറു മാസത്തേക്കുകൂടി നീട്ടിയത്. ഇതനുസരിച്ച് 21 വയസ്സിനും 50 വയസ്സിനുമിടയിലുള്ളവർക്ക് നിയമം ബാധകമല്ല. എന്നാൽ, 20 വയസ്സിന് താഴെയുള്ളവർ ഒാരോ തവണ പാസ്പോർട്ട് പുതുക്കുേമ്പാഴും ഒ.സി.െഎ കാർഡും പുതുക്കണം. 50 വയസ്സിന് മുകളിലുള്ളവർ പുതിയ പാസ്േപാർെട്ടടുത്ത് ഒരു പ്രാവശ്യം ഒ.സി.െഎ കാർഡ് പുതുക്കണമെന്നാണ് നിയമത്തിലുള്ളത്. ജൂൺ 30 വരെ നിലവിലുള്ള ഒ.സി.െഎ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.