മസ്കത്ത്: പുതുവത്സര ദിനത്തിൽ ആരംഭിക്കുന്ന രണ്ടാം ലോക കേരളസഭ സമ്മേളനത്തിൽ ഒമാനില്‍നിന്ന് രണ്ട് പുതിയ അംഗങ്ങള്‍ ഉൾപ്പെടെ അഞ്ച് പ്രതിനിധികൾ പങ്കെടുക്കും. സി.പി.ഐ പ്രവാസി പോഷക സംഘടനയായ മൈത്രി മസ്കത്ത് അംഗങ്ങളായ ജൈകിഷ് പവിത്രന്, ബിന്ദു പാറയില്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഒമാനില്‍നിന്നുള്ള പുതിയ അംഗങ്ങള്‍. ജനുവരി ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ നിലവിലെ അംഗങ്ങളായ പി.എം. ജാബിര്‍, എ.കെ. പവിത്രന് എന്നിവരും പങ്കെടുക്കും. ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ എസ്.എം.സി പ്രസിഡൻറാണ് ജൈകിഷ് പവിത്രന്. മസ്കത്തിലെ കലാരംഗത്ത് സജീവ സാന്നിധ്യമാണ് ബിന്ദു പാറയില്‍.
കുടിയേറ്റം ആഗോളതലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് രണ്ടാം ലോക കേരളസഭ സമ്മേളിക്കുന്നതെന്നത് ഏറെ പ്രത്യേകതയുള്ളതാണെന്ന് സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി.എം. ജാബിര്‍ പറഞ്ഞു. ഒന്നാം സമ്മേളനം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും അവയുടെമേല്‍ കൈക്കൊണ്ട നടപടികളും വിശകലനം ചെയ്യുന്നതോടൊപ്പം ഈ രംഗത്തെ പുതിയ പ്രവണതകളും വിശദ ചർച്ചക്ക് വിധേയമാക്കും. പൊതുവെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നത് എന്നതു കൊണ്ടുതന്നെ അതിനു സഹായകരമാവുന്ന വിഷയങ്ങളാകും സഭ പരിശോധിക്കുന്നത്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് പി.എം. ജാബിര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസി മലയാളി സമൂഹത്തിെൻറ സുരക്ഷക്കും വികസനത്തിനും പുനരധിവാസത്തിനുമായി കേരള സര്‍ക്കാറിെൻറ നോര്‍ക്ക റൂട്സും പ്രവാസി ക്ഷേമനിധി ബോര്‍ഡും നടപ്പാക്കിവരുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രവാസി ഡിവിഡൻറ് പെന്ഷന്, സമഗ്ര പെന്ഷന്, പ്രവാസി നിയമസഹായ സെല്‍, തൊഴില്‍ നൈപുണ്യ വികസനം, പ്രവാസി പുനരധിവാസം, വിമാന ടിക്കറ്റിലെ നിരക്ക് ഇളവുകള്‍, സുതാര്യവും സുരക്ഷിതവുമായ വിദേശ റിക്രൂട്ട്മെൻറ്, മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കല്‍, കേരളത്തിലുടനീളം പ്രവാസികള്‍ക്ക് സൗജന്യ ആംബുലന്‍സ് സര്‍വിസ്, പ്രവാസി പെന്ഷന് വര്‍ധന, പ്രവാസി ചിട്ടി തുടങ്ങിയ പദ്ധതികള്‍ പ്രവാസികളിലെത്തിക്കുന്നതിനുള്ള നടപടികളും ഇത്തവണ ചര്‍ച്ച ചെയ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.