മസ്കത്ത്: അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ വ്യാഴാഴ്ച രാത്രിയോെട രാജ്യത്തെ വിവിധയിടങ്ങളിൽ മഴ പെയ്തു. ഏകദേശം 20 മിനിറ്റോളം നീണ്ടുനിന്നു. ചില ഗവർണറേറ്റുകളിൽ മാത്രമാണ് മഴ ശക്തിപ്പെട്ടത്. തുടർദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. രാജ്യത്ത് താപനില കുറഞ്ഞുവരികയാണ്. അടുത്ത നാലുദിവസത്തിനകം താപനില വീണ്ടും കുറഞ്ഞേക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എ.സി.എ) അറിയിച്ചു.
പർവതപ്രദേശങ്ങളിൽ മൂടൽമഞ്ഞ് കനക്കാനും സാധ്യതയേറി. രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും മസ്കത്ത്, ബാതിനയുടെ തെക്കുകിഴക്ക് ഭാഗങ്ങൾ, ബുറൈമി, ദാഹിറ, മുസന്തം, ദാഖിലിയ ഭാഗങ്ങളിൽ തുടർദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ ഗവർണറേറ്റുകളിൽ ഇടക്കിടെയുള്ള മഴയും ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്നും പി.എ.സി.എ വ്യക്തമാക്കുന്നു. മഴ ശക്തിപ്പെടാൻ സാധ്യത കൂടുതലായതിനാൽ ജനങ്ങൾ അതിജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. വാദികൾക്ക് സമീപത്ത് താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്നവരും കരുതലെടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കടലിൽ പോകുന്നവർ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കടൽതീരങ്ങളിൽ സമയം ചെലവിടുന്നവരും ബീച്ചുകളിൽ എത്തുന്നവരും കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.