മത്ര: മത്ര സൂഖ് അക്ഷരാർഥത്തില്‍ യൂറോപ്പായി മാറിയ ദിവസമായിരുന്നു തിങ്കളാഴ്ച. രണ്ടു കപ്പലുകളിലായി വന്ന വിവി ധ രാജ്യക്കാരായ സഞ്ചാരികളാല്‍ സൂഖ് നിറഞ്ഞുകവിഞ്ഞു. ജർമനി, സ്പെയിൻ, യു.കെ തുടങ്ങിയ രാജ്യക്കാരായിരുന്നു സന്ദർശകര ിൽ അധികവും. മഴ മൂലം നഷ്ടം സംഭവിച്ച വ്യാപാര മേഖലക്ക് സഞ്ചാരികളുടെ വരവും സാധനങ്ങൾ വാങ്ങലും ഒരു ഉണർവായതായി കച്ചവടക്കാർ പറയുന്നു. ഉച്ചക്ക് കടകളടിച്ചില്ല. മധ്യാഹ്ന വിശ്രമം ഒഴിവാക്കി സൂഖ് സഞ്ചാരികളെ സ്വീകരിച്ചു. സൂഖില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.
പോര്‍ബമ്പയിലെ കടകൾ സന്ദർശിച്ച് ടൂറിസ്റ്റുകള്‍ സാധനങ്ങള്‍ വീക്ഷിച്ചു. പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ച പരിക്കുകളില്‍നിന്നും ചെറിയൊരു ആശ്വാസം ലഭിച്ച സംതൃപ്തിയിലാണ് വ്യാപാരികൾ. മോശമല്ലാത്ത കച്ചവടം നടന്നതായി ജെം സ്റ്റോണില്‍ ജോലി ചെയ്യുന്ന അഫ്താബ് പറഞ്ഞു. രണ്ടു കപ്പലുകളിൽ ഒന്ന് വൈകീട്ട് ആറിനും മറ്റൊന്ന് രാത്രി പത്തിനുമാണ് യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.