മസ്കത്ത്: ദുകമിൽ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ഹിക്ക ചുഴലിക്കൊടുങ്കാറ്റ് കോട്ടയം സ്വദേ ശി ശ്രീജിത്തിന് സമ്മാനിച്ചത് ഭീതിയുടെ നിമിഷങ്ങളാണ്. കാറ്റടിക്കുേമ്പാൾ മരണം മുന്ന ിൽ കണ്ടതായി ദുകം നഗരത്തിൽ പവർടൂൾസ് കമ്പനി സെയിൽസ്മാനായ ശ്രീജിത്ത് പറയുന്നു. ആറുമണിക്ക് ശേഷമാണ് കാറ്റ് ശക്തമായിത്തുടങ്ങിയത്. ആ സമയത്ത് സ്ഥാപനത്തിൽ ഒരു കസ്റ്റമർ മാത്രമാണ് ഉണ്ടായിരുന്നതെന്നതിനാൽ പെെട്ടന്ന് ഷോറൂം അടച്ചു. മുൻഭാഗത്തെ സ്റ്റിക്കർ ഒട്ടിച്ച ഗ്ലാസ് വൻ ശബ്ദത്തോടെ തകർന്നുവീണു. പിന്നീട് സീലിങ് അടർന്നുവീഴാൻ തുടങ്ങി. ഷോറൂമിലെ മറ്റു സാധനങ്ങൾ കാറ്റിൽ പുറത്തേക്ക് പറന്നുപോയി. ഷോറൂമിെൻറ പേരെഴുതിയ ബോർഡുകളും പറന്നുപോയി. ചില സാധനങ്ങൾ തെൻറ ദേഹത്തും വന്നിടിച്ചു.
ഭാഗ്യംകൊണ്ട് മാത്രമാണ് വലിയ അപായമില്ലാതെ രക്ഷപ്പെട്ടതെന്ന് ശ്രീജിത്ത് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 10 മിനിറ്റോളം ശക്തിയായ കാറ്റ് തകർത്താടി. കടയിൽ നിന്നാൽ അപകടമാകുമെന്ന് തോന്നിയതോടെ രണ്ടും കൽപിച്ച് ഇറങ്ങിയോടി തൊട്ടടുത്ത ഹോട്ടലിലെത്തി. കൊടുങ്കാറ്റ് ദുകമിൽ അടിക്കാൻ സാധ്യതയുള്ള വിവരം വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അറിയിച്ചിരുന്നില്ല. കാറ്റടിച്ച വിവരവും അറിയിച്ചിട്ടില്ല. സ്ഥാപനത്തിൽ ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോയതിനാൽ വൻ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. സമീപത്തെ നിരവധി കഫത്തീരിയകൾ അടക്കം സ്ഥാപനങ്ങൾക്കും നഷ്ടമുണ്ടായിട്ടുണ്ട്.
ശക്തമായ കാറ്റിൽ നിരവധി കഫത്തീരിയകളുടെ ചില്ലുകൾ തകരുകയും ഉപകരണങ്ങളും മറ്റും കാറ്റിൽ പറന്നുപോവുകയും ചെയ്തിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് കാരണം വൻ ദുരന്തങ്ങളൊന്നും റിേപ്പാർട്ട് െചയ്തിട്ടില്ലെങ്കിലും വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റും നശിച്ചുപോയിട്ടുണ്ട്. ഗ്ലാസുകൾ തകർന്നതിനെ തുടർന്നാണ് അപ്പാർട്മെൻറുകളിലടക്കം നാശനഷ്ടമുണ്ടായത്. കൊടുങ്കാറ്റിന് അനുബന്ധമായി 116 മില്ലീമീറ്റർ മഴയാണ് ദുകമിലുണ്ടായത്. അതേസമയം, ശക്തമായ കാറ്റും മഴയും ദുകം തുറമുഖത്തിനോ ഡ്രൈഡോക്കിനോ ദുകം വിമാനത്താവളത്തിനോ കാര്യമായ കേടുപാടുകളൊന്നും വരുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമുകൾക്ക് വൻ തോതിൽ വെള്ളം ഉൾക്കൊള്ളാൻ കഴിവുള്ളതും നഗരത്തിലെ വിപുലമായ അഴുക്കുചാൽ പദ്ധതിയും ദുരന്തത്തിെൻറ തോത് കുറക്കാൻ ഏറെ സഹായിച്ചതായി അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.