മസ്കത്ത്: സ്വദേശിവത്കരണത്തിെൻറ ഭാഗമായി വിവിധ തസ്തികകളിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണം സ്വകാര്യമേഖലയിൽ സ്വദേശി തൊഴിലാളികളുടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചു. വിവിധ മേഖലകളിെല സ്വകാര്യ കമ്പനികളിൽ വിദേശ തൊഴിലാളികളുടെ എണ്ണത്തിലുണ്ടാകുന്ന തുടർച്ചയായ കുറവിൽ ഇതു വ്യക്തമാണ്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ ഇൗ വർഷം ആഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം നിർമാണ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം 11.5 ശതമാനം കുറഞ്ഞ് 5,14,384 ആയി. ആദ്യ എട്ട് മാസത്തിനിടെ ഇൗ മേഖലയിൽനിന്ന് 47,597 വിദേശികളാണ് രാജ്യം വിട്ടത്. ഉൽപാദന മേഖലയിലെ വിദേശതൊഴിലാളികളുടെ എണ്ണമാകെട്ട 4.8 ശതമാനം കുറഞ്ഞ് 2,00,302 ആയി. 6561 വിദേശികൾക്കാണ് ഇൗ മേഖലയിൽ തൊഴിൽ നഷ്ടമായത്. കാർഷിക-ഫിഷറീസ് മേഖലയിലെ വിദേശികളുടെ എണ്ണമാകെട്ട 16.3 ശതമാനം കുറഞ്ഞ് 74,684 ആയി.
മൈനിങ് ആൻഡ് ക്വാറി മേഖലയിൽ 5.6 ശതമാനമാണ് വിദേശികളുടെ തൊഴിൽ നഷ്ടം. 17,025 വിദേശികളാണ് ഇൗ മേഖലകയിലുള്ളത്. ജല വിതരണം, സ്വീവേജ്, അക്കമഡേഷൻ-ഫുഡ് സർവിസ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ് ആക്ടിവിറ്റീസ്, ട്രാൻസ്പോർട്ട് ആൻഡ് സ്റ്റോറേജ് മേഖലകളിലും നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്. ഇൗ മേഖലകളിലെല്ലാം നിരവധി സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭിച്ചതായും കണക്കുകൾ കാണിക്കുന്നു. അടുത്തിടെ പുറത്തുവന്ന ഒമാൻ സെൻട്രൽ ബാങ്കിെൻറ റിപ്പോർട്ട് പ്രകാരം സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 2017ൽ11.7 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം 12.7 ശതമാനമായി വർധിച്ചിരുന്നു. മാനേജീരിയൽ തസ്തികകൾ അടക്കം നേതൃവിഭാഗങ്ങളിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഒമാൻ സർക്കാർ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.