സലാല: അതിരുകളില്ലാത്ത സ്നേഹത്തിെൻറ മഹോത്സവമായ ഗൾഫ് മാധ്യമം ‘ഹാർമണിയസ് കേ രള’യുടെ പ്രചാരണാർഥം ഇന്ന് സലാലയിൽ രണ്ടിടങ്ങളിൽകൂടി റോഡ് ഷോ നടത്തും. ഇന്ത്യ ൻ സോഷ്യൽക്ലബ് ആസ്ഥാനത്ത് മലയാളം വിഭാഗത്തിെൻറ ഒാണാഘോഷ വേദി, സലാല ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് റോഡ്ഷോ അരങ്ങേറുക. ഇന്ത്യൻ സോഷ്യൽക്ലബിൽ രാവിലെ പത്തര മുതൽ ഉച്ചക്ക് ഒന്നര വരെയും ലുലു ഹൈപ്പർമാർക്കറ്റിൽ ൈവകീട്ട് ഏഴുമുതൽ രാത്രി 11 വരെയുമാണ് പരിപാടി. ഒൗഖദിലെ സലാല ക്ലബ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 11.30 മുതൽ റോഡ് ഷോ നടന്നിരുന്നു.
വ്യാഴാഴ്ച വൈകീട്ട് സലാല വിമാനത്താവളത്തിലെത്തിയ രാജ് കലേഷിനെ ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ‘ഹാർമണിയസ് കേരള’ സംഘാടക സമിതിയുടെ വിവിധ കമ്മിറ്റി കൺവീനർമാരായ അബ്ദുല്ല മുഹമ്മദ്, എ.കെ.വി ഹലീം, കെ.എ. സലാഹുദ്ദീൻ, കെ.െജ. സമീർ, മുഹമ്മദ് സാദിഖ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.