?????????????-???????? ???????? ????????? ???????? ?????????? ?????????????????????

അ​മി​റാ​ത്ത്​-​ബോ​ഷ​ർ റോ​ഡി​ൽ ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഒ​രാ​ൾ മ​രി​ച്ചു

മ​സ്​​ക​ത്ത്​: അ​മി​റാ​ത്ത്​-​ബോ​ഷ​ർ റോ​ഡി​ൽ (മൗ​ണ്ട​ൻ റോ​ഡ്) ട്ര​ക്ക്​ മ​റി​ഞ്ഞ്​ ഒ​രാ​ൾ മ​രി​ച്ചു. ട്ര​ ക്ക്​ ഡ്രൈ​വ​റാ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ​ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ക​യ ാ​യി​രു​ന്ന ട്ര​ക്ക്​ നി​യ​ന്ത്ര​ണം വി​ട്ട്​ മീ​ഡി​യ​നി​ൽ ഇ​ടി​ച്ച്​ മ​റി​യു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം പ​ണി​പ്പെ​ട്ട ശേ​ഷ​മാ​ണ്​ ഡ്രൈ​വ​റു​ടെ ശ​രീ​രം പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ഇ​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​നാ​ണ്​ എ​ന്ന​ത​ട​ക്കം വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മാ​യി​ട്ടി​ല്ല.

ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന ക്രെ​യി​ൻ എ​തി​ർ​ദി​ശ​യി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​റി​ന്​ മു​ക​ളി​ലേ​ക്ക്​ വീ​ണ്​ കാ​ർ ഡ്രൈ​വ​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ റോ​ഡി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം സ്​​തം​ഭി​ച്ചു. അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്ന​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ റോ​ഡി​ൽ ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യി​ട്ടു​ണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.