മസ്കത്ത്: വെൽഡിങ്ങിനിടെ എണ്ണ ടാങ്കറിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തില ും രണ്ട് ഇന്ത്യക്കാർ മരിച്ചു. യു.പി സ്വദേശികളായ ഇർഫാൻ, സന്തോഷ് എന്നിവരാണ് മരിച്ചത്. ഗാല വ്യവസായ മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ക്രൂഡോയിൽ കൊണ്ടുപോയിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്.
ടാങ്കിനുള്ളിൽ ഇറങ്ങി ജോലിചെയ്തവരാണ് മരിച്ചത്. പുറത്തുനിന്ന ഒരാൾക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഒാരോ ഭാഗങ്ങളായി വെൽഡ് ചെയ്തുവരുന്നതിനിടെ ഒരു ഭാഗത്തുണ്ടായിരുന്ന ക്രൂഡോയിലിെൻറ അംശത്തിന് തീപിടിക്കുയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിക്കുശേഷമാണ് തീപിടിച്ചതെന്ന് സമീപത്ത് കട നടത്തിയവർ പറഞ്ഞു. ഏറെ ദൂരം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ഉള്ളിൽപെട്ട് കത്തിക്കരിഞ്ഞവരെ സന്ധ്യയോടെയാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.