മസ്കത്ത്: ഒമാനിലെ മൂന്നാമത്തെ മൊബൈൽ ഒാപറേറ്റർ കമ്പനി സ്ഥാപിക്കുന്നതിനുള്ള ത ന്ത്രപ്രധാനമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതായി ഗതാഗത വാർത്ത വിനിമയ മന്ത്രാല യം അറിയിച്ചു. അടുത്ത വർഷം പുതിയ കമ്പനി പ്രവർത്തനമാരംഭിക്കും. ഒമാൻ ഫ്യൂച്ചർ ടെലികമ ്യൂണിക്കേഷൻസ് കമ്പനിയും (ഒ.എഫ്.ടി) ബ്രിട്ടീഷ് കമ്പനിയായ േവാഡഫോണും ചേർന്നാണ് കമ് പനി സ്ഥാപിക്കുക. ഇതുസംബന്ധിച്ച കരാറിൽ ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷൻസ് കമ്പ നി പ്രതിനിധി ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ ബുസൈദിയും േവാഡഫോൺ ഗ്ലോബൽ മാർക്കറ്റ്സ് സി.ഇ.ഒ ഡീഗോ മെസിദയുമാണ് ഒപ്പുവെച്ചത്. കരാർപ്രകാരം പുതിയ കമ്പനി സ്ഥാപിക്കുന്നതിന് വേണ്ട എല്ലാവിധ അടിസ്ഥാന സേവനങ്ങളും േവാഡഫോൺ നൽകും. ബ്രാൻഡിെൻറ ഉപയോഗം, സാേങ്കതിക പിന്തുണയടക്കമുള്ള സേവനങ്ങൾ ഇതിൽ ഉൾപ്പെടും.
15 വർഷ കാലാവധിയുള്ള കരാർ ആണ് ഒപ്പുവെച്ചത്. പങ്കാളിത്തക്കരാർ പ്രകാരം മൂന്നാമത്തെ മൊബൈൽ ഒാപറേറ്റർ േവാഡഫോണിെൻറ ആഗോള പങ്കാളിത്ത പദ്ധതിയിൽ അംഗമാകും. ഇതുവഴി േവാഡഫോണിൽ നിന്നുള്ള വൈവിധ്യമാർന്ന പ്രമോഷൻ പാക്കേജുകളും പ്രത്യേക സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. 2016ലാണ് മൂന്നാമത്തെ മൊബൈൽ സേവന ദാതാവിനെ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായത്. യു.എ.ഇയുടെ ഇത്തിസാലാത്ത്, സൗദി ടെലികോം കമ്പനി, കുവൈത്തിെൻറ സെയിൻ, സുഡാനിൽനിന്നുള്ള സുഡാടെൽ എന്നിവയാണ് ആദ്യഘട്ടത്തിൽ ലൈസൻസ് സ്വന്തമാക്കുന്നതിനായി രംഗത്തുണ്ടായിരുന്നത്. എന്നാൽ 2017 ഒക്ടോബറിൽ സർക്കാർ ലേലനടപടികൾ റദ്ദാക്കി പ്രാദേശിക നിക്ഷേപ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
അന്താരാഷ്ട്ര ഒാപറേറ്ററുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തോടെയാകും കമ്പനി പ്രവർത്തിക്കുകയെന്നും സർക്കാർ അന്ന് അറിയിച്ചിരുന്നു. പുതിയ കമ്പനിയായ ഒമാൻ ഫ്യൂച്ചർ ടെലി കമ്യൂണിക്കേഷെൻറ രൂപവത്കരണത്തിനൊപ്പം അന്താരാഷ്ട്ര ഒാപറേറ്ററെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്കും ഇൗ വർഷം ആദ്യത്തോടെയാണ് അന്തിമ രൂപമായത്. പരിചയസമ്പത്തും ലോകത്തിലെ നിരവധി രാജ്യങ്ങളിൽ സാന്നിധ്യവുമുള്ളത് കണക്കിലെടുത്താണ് വോഡഫോണിനെ തന്ത്രപ്രധാന പങ്കാളിയായി തെരഞ്ഞെടുത്തതെന്ന് ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷൻ കമ്പനി വക്താവ് പറഞ്ഞു.
േവാഡഫോണിന് കമ്പനിയിൽ ഒരു ഒാഹരിയും ഉണ്ടാകില്ല. ഒമാൻ 70 ഹോൾഡിങ് കമ്പനിയുടെ ഉപസ്ഥാപനമായ ഇത്കാൻ ടെക്നിക്കൽ ഡെവലപ്മെൻറ് കമ്പനിയുടെ നേതൃത്വത്തിലാണ് പുതിയ കമ്പനി പ്രവർത്തിക്കുന്നത്. നിരവധി സർക്കാർ പെൻഷൻ, നിക്ഷേപ ഫണ്ടുകൾക്ക് ഒപ്പം സ്വകാര്യ നിക്ഷേപകരും കമ്പനിയിൽ പങ്കാളികളായി ഉണ്ട്. അടുത്തഘട്ടമായി ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള പുതിയ കമ്പനിയുടെ ഡയറക്ടർ ബോർഡ് നിലവിൽ വരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള കമ്യൂണിക്കേഷൻ സേവനങ്ങളാകും കമ്പനി നൽകുകയെന്ന് കമ്പനി പ്രതിനിധി ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ ബുസൈദി പറഞ്ഞു.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകുന്ന കമ്പനിയായി േവാഡഫോൺ ഒമാനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. േവാഡഫോണും ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷൻസ് കമ്പനിയും ചേർന്ന് േവാഡഫോൺ ഒമാൻ എന്നപേരിൽ ആരംഭിക്കുന്ന പുതിയ ഒാപറേറ്റർ ടെലികോം മേഖലയിൽ വളർച്ചക്ക് വഴിയൊരുക്കുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹമ്മദ് അൽ ഫുതൈസി പറഞ്ഞു. ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ വിപണി കൂടുതൽ മത്സരക്ഷമമാകും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.