മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിൽ വാട്ടർ പാർക്ക് വരുന്നു. രാജ്യാന്തര പ്രശസ്തരായ വാട്ടർ പാർക്ക് നിർമാതാക്കളായ പോളിൻ ഗ്രൂപ്പും ഒമാനിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പാ യ ബി.ബി.എച്ചും ചേർന്നാണ് പാർക്ക് നിർമിക്കുന്നത്. അൽ ബുസ്താൻ മേഖലയിൽ നിർമിക്കുന് ന പാർക്ക് അടുത്ത വർഷത്തോടെ പ്രവർത്തനസജ്ജമാകും. പോളിൻ ഗ്രൂപ്പിെൻറ ജി.സി.സി മേഖലയിലെ ആദ്യ പദ്ധതിയാണ് മസ്കത്തിലേത്.
ഫ്രാൻസ്, തുർക്കി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിജയകരമായ പദ്ധതികൾക്ക് ശേഷമാണ് പോളിൻ ഗ്രൂപ് ജി.സി.സിയിലേക്ക് എത്തുന്നത്. പാർക്കിെൻറ നിർമാണം തുടങ്ങിയതായും ഏഴ് മുതൽ 12 മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ബി.എച്ച് ഗ്രൂപ് ചെയർമാൻ ഡോ. ഖാലിദ് അൽ മതാനി പറഞ്ഞു. ഒമാനിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ആകർഷണംകൂടിയാകും ഇത്. 42,000 മീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് പാർക്ക് വരുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള 22 വാട്ടർ ഗെയിമുകളും െസ്ലെഡുകളും ഉണ്ടാകും. പോളിൻ ഗ്രൂപ്പിന് വിവിധ അവാർഡുകൾ നേടിക്കൊടുത്ത വാട്ടർ െസ്ലെഡായ കിങ് കോബ്ര, റോക്കറ്റ് ഫ്രീ ഫാൾ, ലൂപ്പിങ് റോക്കറ്റ്, വിൻഡിഗോ, സ്പേസ് ഷട്ടിൽ, സ്പീഡ് സ്ലൈഡ്സ് ഗ്രൂപ്, ഫ്ലൈയിങ് ബോട്ട്സ്, നാവിഗേറ്റർ തുടങ്ങിയ ഗെയിമുകൾ ഇവിടെയുണ്ടാകുമെന്ന് ഡോ. ഖാലിദ് അൽ മതാനി പറഞ്ഞു. ജന്മദിന പാർട്ടികളും മറ്റ് ആഘോഷ പരിപാടികളും നടത്താൻ പ്രത്യേക മേഖലയുണ്ടാകും. മൊത്തം 15 ദശലക്ഷം റിയാൽ ചെലവഴിച്ചുള്ള പദ്ധതിയിൽ ടർക്കിഷ്, ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്നതടക്കം ആറ് റസ്റ്റാറൻറുകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.