മസ്കത്ത്: അന്താരാഷ്ട്ര പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കുകയെന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്തിെൻറ നയങ്ങൾക്ക് െഎക്യരാഷ്ട്ര സഭ സെക്ര ട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസിെൻറ പ്രശംസ. മേഖലയിലെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിനുള്ള സുൽത്താെൻറ നയതന്ത്ര ഇടപെടലുകൾ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ട മാതൃകകളിൽ ഒന്നാണ്.
െഎക്യരാഷ്ട്രസഭയിലെ ഒമാെൻറ പുതിയ സ്ഥിരം പ്രതിനിധിയായ ഡോ. മുഹമ്മദ് ബിൻ അവാദ് അൽഹസെൻറ ഒൗദ്യോഗിക രേഖകൾ സ്വീകരിക്കുന്ന ചടങ്ങളിലാണ് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അഭിപ്രായപ്രകടനം നടത്തിയത്. സുൽത്താെൻറ ആശംസ അവാദ് അൽ ഹസൻ കൈമാറുകയും ചെയ്തു. ആഗോള സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിൽ െഎക്യരാഷ്ട്രസഭ വഹിക്കുന്ന പങ്കിനെ പ്രകീർത്തിച്ച അവാദ് അൽ ഹസൻ എല്ലാ മേഖലകളിലും സഭയുമായി സഹകരിക്കാനുള്ള ഒമാെൻറ സന്നദ്ധതയും അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.