മസ്കത്ത്: ഒമാനിൽ ഹെലികോപ്ടർ ടൂറിസം പദ്ധതി വരുന്നു. മുഹമ്മദ് അൽ ബർവാനി ഗ്രൂപ്പിെൻറ ഉപസ്ഥാപനമായ അൽ ശർഖിയ ഏവിയേഷൻ കമ്പനിക്ക് കീഴിലാകും പദ്ധതി ആരംഭിക്കുക. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയിൽനിന്ന് പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് അൽ ശർഖിയ ഏവിയേഷൻസ് സി.ഇ.ഒ പറഞ്ഞു. എയർബസ് എച്ച് 255 എസ് വിഭാഗത്തിലുള്ള രണ്ടു ഹെലികോപ്ടറുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. ദക്ഷിണാഫ്രിക്കയിലെ എം.സി.സി ഏവിയേഷൻ കമ്പനിയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ൈപലറ്റുകളുടെ സേവനവും ദക്ഷിണാഫ്രിക്കൻ കമ്പനി നൽകും.
തുടക്കത്തിൽ വാടകക്കാണ് എടുക്കുന്നതെങ്കിലും ബിസിനസ് വളരുന്നതിനനുസരിച്ച് ഹെലികോപ്ടറുകൾ സ്വന്തമാക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഹെലികോപ്ടർ സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് വിവിധ ടൂർ ഒാപറേറ്റർമാർ, ഹോട്ടലുകൾ, വിമാന കമ്പനികൾ എന്നിവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു. കമ്പനിയുടെ വിവരങ്ങളും വിവിധ തലങ്ങളിലുള്ള സേവനങ്ങളുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിെൻറ ഭാഗമായി വെബ്സൈറ്റ് ആരംഭിക്കുകയും ചെയ്യും. ടൂറിസം വിപണി ലക്ഷ്യമിട്ടാരംഭിച്ച കമ്പനിയാണ് അൽ ശർഖിയ ഏവിയേഷൻസ്. ടൂർ സംഘാടനം, സഞ്ചാരികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കൽ, ചരക്കുസേവനം എന്നിവയാണ് ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന സേവനങ്ങൾ. പ്രാദേശികമായും ജി.സി.സി മേഖലയിലുമുള്ള ഉപഭോക്താക്കൾക്ക് ചാർേട്ടഡ് സേവനങ്ങൾ ലഭ്യമാക്കുന്നതും ആലോചനയിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.