മസ്കത്ത്: സ്വകാര്യമേഖലയിലെ വിവിധ തസ്തികകളിൽ വിദേശി നിയമനത്തിന് ഏർപ്പെടു ത്തിയിരുന്ന താൽക്കാലിക വിലക്ക് ഒമാൻ നീട്ടി. 87 തസ്തികകളിലെ വിസാ വിലക്ക് ആറുമാസത് തേക്ക് കൂടി നീട്ടിയാണ് മാനവവിഭവ ശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ബക്രി ഉത്തരവ് പുറപ്പെടുവിച്ചത്. 2018 ജനുവരിയിലാണ് ഇൗ വിസാ വിലക്ക് ആദ്യമായി പ്രാബല്യത്തിൽ വന്നത്. സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയുടെ ഭാഗമായി ആറുമാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് അത് കാലാവധി കഴിയുേമ്പാൾ പുതുക്കി വരുകയായിരുന്നു. െഎ.ടി, മീഡിയ, ഫിനാൻസ്, സെയിൽസ് ആൻഡ് മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ, ഹ്യൂമൻ റിസോഴ്സസ്, ആർക്കിടെക്ചർ, ഏവിയേഷൻ തുടങ്ങിയ മേഖലകളിലെ വിവിധ തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനാണ് ഉത്തരവ് പ്രകാരമുള്ള വിലക്ക് ബാധകമാകുന്നത്. ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിൽ (റിയാദ) രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് മാത്രമാണ് വിസാ വിലക്കിൽ നിന്ന് ഇളവുള്ളതെന്നും 385/2019ാം നമ്പർ മന്ത്രിതല ഉത്തരവ് പറയുന്നു. നിലവിൽ ഇൗ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് തടസ്സങ്ങളുണ്ടാവുകയുമില്ല.
മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളാണ് വിസാ വിലക്കിൽ ഉൾപ്പെടുന്ന പലതും. വിസാ വിലക്കിെൻറ ഫലമായി ഒമാനിലേക്കുള്ള വിദേശികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിരവധി പേർ ജോലി നഷ്ടപ്പെട്ട് മടങ്ങുകയും ചെയ്തിട്ടുണ്ട്. ഏറ്റവും പുതുക്കിയ കണക്ക് പ്രകാരം 65,000ത്തിലധികം വിദേശ തൊഴിലാളികളാണ് ഒരു വർഷത്തിനിടെ ഒമാനിൽനിന്ന് മടങ്ങിയത്. 2018 മേയ് മുതൽ 2019 മേയ് വരെയുള്ള കണക്കാണിത്. 17.87 ലക്ഷം വിദേശ തൊഴിലാളികളാണ് മേയ് അവസാനം വരെയുള്ള കണക്കുപ്രകാരം ഒമാനിലുള്ളത്. മൊത്തം വിദേശികളുടെ എണ്ണമാകെട്ട 20.17 ലക്ഷവുമാണ്. ഇതിനിടെ കഴിഞ്ഞ മേയിൽ മാനേജ്മെൻറ് തസ്തികകളിൽ സമ്പൂർണ വിസാ വിലക്ക് ഏർപ്പെടുത്തുമെന്ന് ഒമാൻ പ്രഖ്യാപിച്ചിട്ടുണ്ട്. അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ, ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ, പേഴ്സനൽ ഡയറക്ടർ, ട്രെയ്നിങ് ഡയറക്ടർ, ഫോളോ അപ് ഡയറക്ടർ, പബ്ലിക് റിലേഷൻസ് ഡയറക്ടർ, അസി. മാനേജർ, എല്ലാ അഡ്മിനിസ്ട്രേറ്റിവ്-ക്ലറിക്കൽ തസ്തികകളും വിസാ നിരോധനത്തിെൻറ പരിധിയിൽ വരും. ഇൗ വിഭാഗങ്ങളിൽ പുതിയ വിദേശ നിയമനങ്ങൾ അനുവദിക്കില്ല. ഒപ്പം, നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസാ കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകുകയുമില്ല. ഇതുവഴി വരും നാളുകളിൽ കൂടുതൽ വിദേശികൾക്ക് ഒമാൻ വിടേണ്ടിവരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.