മസ്കത്ത്: വിസക്ക് തങ്ങളുടെ ഒൗദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷിക്കാൻ പ ാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതെ രാജ്യത്തേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു. ഇ-വിസക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പറഞ്ഞുള്ള വ്യാജ വെബ്സൈറ്റുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ആർ.ഒ.പി മുന്നറിയിപ്പ്. വിസ നടപടിക്രമങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ഒമാൻ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് എക്സ്പ്രസ് വിസകളാണ് ഇലക്ട്രോണിക് വിസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്തിടെ തൊഴിൽ വിസയടക്കം സ്പോൺസേർഡ് വിഭാഗത്തിലുള്ള വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.
evisa.rop.gov.om എന്ന വെബ്സൈറ്റിൽ യൂസർ െഎ.ഡി രജിസ്റ്റർ രജിസ്റ്റർ ചെയ്താണ് സ്പോൺസേർഡ് വിസക്ക് അപേക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ (പി.കെ.െഎ) സംവിധാനം വഴിയാണ് സ്പോൺസേർഡ് വിഭാഗത്തിലെ ഇ-വിസ സംവിധാനം പ്രവർത്തിക്കുക. പി.കെ.െഎ ആക്ടിവേറ്റ് ചെയ്യുേമ്പാൾ ലഭിക്കുന്ന ഇലക്ട്രോണിക് അല്ലെങ്കിൽ മൊബൈൽ െഎ.ഡി വഴിയാണ് സ്പോൺസർ/ഏജൻറ് വിസക്ക് അപേക്ഷ നൽകേണ്ടത്. ഒമാെൻറ ഡിജിറ്റൽ കർമപദ്ധതിയുടെ ഭാഗമായി രൂപം നൽകിയ പി.കെ.െഎ സംവിധാനം സർക്കാറിെൻറ വിവിധ ഇലക്ട്രോണിക് സേവനങ്ങൾക്കായും ഉപയോഗിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.