???? ??? ????????

അലി അൽ ഹബ്​സി സൗദി ക്ലബ്​ വിടുന്നു

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ദേ​ശീ​യ ഫു​ട്​​ബാ​ൾ താ​ര​വും ഗോ​ൾ കീ​പ്പ​റു​മാ​യ അ​ലി അ​ൽ ഹ​ബ്​​സി സൗ​ദി​യി​ലെ അ​ൽ ഹ ി​ലാ​ൽ ക്ല​ബ്​ വി​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി അ​ൽ ഹി​ലാ​ൽ ക്ല​ബി​ന്​ വേ​ണ്ടി​യാ​ണ്​ അ​ലി അ​ൽ ഹ​ബ്​​ സി ക​ളി​ക്കു​ന്ന​ത്. മി​ക​ച്ച അ​നു​ഭ​വ​മാ​ണ്​ അ​ൽ ഹി​ലാ​ൽ ക്ല​ബി​ൽ ക​ളി​ച്ച​തു​വ​ഴി ല​ഭി​ച്ച​തെ​ന്ന്​ അ​ലി അ​ൽ ഹ​ബ്​​സി പ്രാ​ദേ​ശി​ക വെ​ബ്​​സൈ​റ്റി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. നി​ര​വ​ധി ഒാ​ഫ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

പു​തി​യ ക്ല​ബ്​ ഏ​തെ​ന്ന​തി​ൽ വൈ​കാ​തെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​മാ​​ൻ ദേ​ശീ​യ ടീം ​ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​ണ്​ അ​ലി അ​ൽ ഹ​ബ്​​സി. അ​ൽ ഹി​ലാ​ലി​ൽ ക​ളി​ക്കു​ന്ന​തി​നു​മു​മ്പ്​ ഇം​ഗ്ലീ​ഷ്​ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ റീ​ഡി​ങ്​ എ​ഫ്.​സി​ക്കു​വേ​ണ്ടി​യാ​ണ്​ അ​ലി അ​ൽ ഹ​ബ്​​സി ക​ളി​ച്ചി​രു​ന്ന​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ​നി​ന്ന്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ ക​ളി​ച്ച ഏ​ക ഫു​ട്​​ബാ​ൾ താ​ര​മെ​ന്ന ബ​ഹു​മ​തി​യും അ​ലി അ​ൽ ഹ​ബ്​​സി​യു​ടേ​താ​ണ്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.