വി​സി​റ്റി​ങ്​​ വി​സ​യി​​ൽ വ​രു​ന്ന​വ​ർ​ക്ക്​ മടക്ക ടി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം

മ​സ്​​ക​ത്ത്​: വി​സി​റ്റി​ങ്​ വി​സ​യി​ൽ വ​രു​ന്ന​വ​രു​ടെ കൈ​വ​ശം റി​േ​ട്ട​ൺ ടി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക് ക​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​റു​മാ​ർ വ​ൺ​വേ ടി​ക്ക​റ്റ്​ മാ​ത്ര​വും അ​ല്ലെ​ങ ്കി​ൽ തി​രി​ച്ചു​ള്ള യാ​ത്ര​ക്ക്​ വേ​റെ വി​മാ​ന ക​മ്പ​നി​യു​ടെ ടി​ക്ക​റ്റും എ​ടു​ത്ത്​ ന​ൽ​കാ​റു​ണ്ട്. തി​രി​ച്ചു​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ്​ യാ​ത്ര​ക്കാ​ര​ൻ ല​ക്ഷ്യ​സ്​​ഥാ​ന​ത്ത്​ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ കാ​ൻ​സ​ൽ ചെ​യ്യു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​ത്​ വ​ഴി ഒ​മാ​ൻ എ​യ​ർ വ​ലി​യ തു​ക പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഇ​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​തി​യ നി​ർ​ദേ​ശം. ഇ​നി ഏ​തെ​ങ്കി​ലും ല​ക്ഷ്യ​സ്​​ഥാ​ന​ത്തേ​ക്ക്​ ഒ​മാ​ൻ എ​യ​റി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ഒ​റ്റ ഡോ​ക്യു​മ​​െൻറി​ലാ​യി ര​ണ്ടു​ വ​ശ​ത്തേ​ക്കു​മു​ള്ള ടി​ക്ക​റ്റും കാ​ണി​ക്ക​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഒ​രു വ​ശ​ത്തേ​ക്കു​ള്ള​തോ അ​ല്ലെ​ങ്കി​ൽ ര​ണ്ടു​ പ്ര​ത്യേ​ക ടി​ക്ക​റ്റു​ക​ളോ സ്വീ​കാ​ര്യ​മ​ല്ലെ​ന്നും അ​ത്ത​രം ബു​ക്കി​ങ്ങു​ക​ൾ മു​ൻ​കൂ​ർ അ​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കു​മെ​ന്നും ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.