മസ്കത്ത്: പശ്ചിമേഷ്യയിൽ സമാധാനവും ഭദ്രതയും ഉറപ്പുവരുത്തുന്നതിനായി ഒമാൻ കൈക് കൊണ്ടുവരുന്ന നടപടികൾ സ്വാഗതാർഹമാണെന്ന് ഒമാനിലെ ഫ്രഞ്ച് അംബാസഡർ റെനൗഡ് സാല ിൻസ് പറഞ്ഞു.
ഇറാൻ വിഷയമായാലും യമൻ വിഷയമായാലും സമുദ്ര സുരക്ഷയുമായി ബന്ധപ്പെ ട്ട വിഷയമായാലും ഒമാൻ തന്ത്രപ്രധാനമായ പങ്കാളിത്തം വഹിക്കാറുണ്ട്. സമാധാന ശ്രമങ്ങൾ ക്ക് ഒമാൻ എന്നും മികച്ച പങ്കാളിയാണെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അംബാസഡർ പറഞ്ഞു.
ഒമാെൻറയും ഫ്രാൻസിെൻറയും നിലപാടുകൾക്ക് സാമ്യതയേറെയുണ്ട്. ചുറ്റമുള്ള സാഹചര്യങ്ങൾ മാറുേമ്പാഴും സംഘർഷ സാഹചര്യങ്ങളിലൂടെ കടന്നുപോകുേമ്പാഴും ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ അമ്പതു വർഷമായി ഒമാൻ സമാധാനത്തിെൻറ പങ്കാളിയാണ്. ഭാവിയിലും അങ്ങനെ തന്നെയായിരിക്കു
മെന്ന് അവർ പറഞ്ഞു.
മേഖലയിലെ നാവിക സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അംബാസഡർ പറഞ്ഞു. ഒമാനും ഫ്രാൻസും തമ്മിലുള്ള നാവിക കൈമാറ്റം ഇൗ വർഷം നിരവധി മടങ്ങ് വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചുമാസ കാലയളവിൽ മാത്രം 12 പോർട്ട് കോളുകളാണ് ഉണ്ടായത്. ഇത് വലിയ നേട്ടം തന്നെയാണെന്നും അംബാസഡർ പറഞ്ഞു.
ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും ശ്രമങ്ങൾ നടത്തി
വരുകയാണ്.
ഫ്രഞ്ച് ബിസിനസ് കോൺഫെഡറേഷൻ ചെയർമാെൻറ നേതൃത്വത്തിലുള്ള സംഘം നിക്ഷേപാവസരങ്ങളെ കുറിച്ച് പഠിക്കാൻ ദുകം സന്ദർശിച്ചിരുന്നു. 42 ഫ്രഞ്ച് കമ്പനികളാണ് ഒമാനിൽ പ്രവർത്തിക്കുന്നത്.
യൂട്ടിലിറ്റി, വേസ്റ്റ് മാനേജ്മെൻറ് വിഭാഗത്തിലാണ് തന്ത്രപ്രധാനമായ പങ്കാളിത്തമെന്നും അംബാസഡർ കൂട്ടി
ച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.