മസ്കത്ത്: സഞ്ചാരികൾക്കായി നിർമിക്കുന്ന െഗസ്റ്റ് ഹൗസുകൾ ടൂറിസം മന്ത്രാലയത്തിെ ൻറ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നവയാകണമെന്നും ഇവക്ക് മന്ത്രാലയത്തിെൻറ ലൈ സൻസുകൾ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഉത്തരവാദ ടൂറിസം ഉറപ്പാക്കുന്നതി നായി കൈക്കൊള്ളുന്ന വിവിധ നടപടികളുടെ ഭാഗമാണിത്. കുടുംബങ്ങൾ താമസിക്കുന്ന വീട്ടി ൽ വിനോദ സഞ്ചാരികളെ താമസിപ്പിക്കരുതെന്നും ഇത് രാജ്യത്തിെൻറ സംസ്കാരത്തെയും ജീവിതരീതിയെയും പ്രതികൂലമായി ബാധിക്കുമെന്നും ടൂറിസം മന്ത്രാലയം ക്ലാസിഫിക്കേഷൻ ആൻഡ് കൺട്രോൾ വിഭാഗം അസി. ഡയറക്ടർ ജനറൽ സൈദ് അൽ ഒബൈദാനി പറഞ്ഞു. മൂന്ന് വിഭാഗം െഗസ്റ്റ് ഹൗസുകൾക്കാണ് ഒമാനിൽ അംഗീകാരം ലഭിക്കുന്നത്. സാധാരണ െഗസ്റ്റ് ഹൗസുകൾ, പൈതൃക െഗസ്റ്റ് ഹൗസുകൾ, ഗ്രീൻ െഗസ്റ്റ് ഹൗസുകൾ എന്നിവയാണ് അവ.
ഒന്നാം വിഭാഗത്തിൽപെട്ട അതിഥി മന്ദിരം താമസത്തിന് അംഗീകാരമുള്ള സ്ഥലത്താണ് നിർമിക്കേണ്ടത്. കെട്ടിടത്തിൽ സ്വീകരണ സ്ഥലം പ്രത്യേകം സജ്ജമാക്കിയിരിക്കണം. ഇതിൽ മൂന്നു മുതൽ ഒമ്പതു വരെ മുറികൾ ഉണ്ടായിരിക്കണം. മസ്കത്ത് ഗവർണറേറ്റിന് പുറത്തു മാത്രമാണ് ഇവ നിർമിക്കാൻ അനുവാദമുണ്ടാവുക. എന്നാൽ, ഖുറിയാത്ത് വിലായത്തിൽ നിർമിക്കുന്നതിന് നിയമപ്രശ്നങ്ങളില്ല. ഒമാനിൽ മൊത്തം ലൈസൻസ്ഡ് ഹോട്ടലുകളിൽ പകുതിയും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. എന്നാൽ, മറ്റ് ഗവർണറേറ്റുകളിൽ ഹോട്ടൽ മുറികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒമാനിൽ മൊത്തം 32 അതിഥി മന്ദിരങ്ങളാണുള്ളത്. ഇവയിൽ പകുതിയും തെക്കൻ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിലാണ്, ബാക്കിയുള്ളവ ദാഖിലിയ്യ ഗവർണറേറ്റിലും. പുതിയ 23 അതിഥി മന്ദിരങ്ങൾക്കുകൂടി മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ, മറ്റ് നടപടിക്രമങ്ങൾ പാലിക്കാത്തതുകൊണ്ട് ഇവ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
13 കൂടി നിർമാണം പുരോഗമിക്കുന്നുണ്ട്. ഹെറിറ്റേജ് െഗസ്റ്റ് ഹൗസ്, ഗ്രീൻ െഗസ്റ്റ് ഹൗസ് എന്നിവക്ക് ടൂറിസം മേഖലക്ക് വലിയ സംഭാവനകൾ നൽകാനാവും. ഹെറിറ്റേജ് െഗസ്റ്റ് ഹൗസുകളിൽ ചിലതിന് വിദേശ ടൂറിസം ഏജൻറുമാരുമായി നല്ല ബന്ധമാണുള്ളത്. ഇവ ടൂറിസം സീസൺ മൂഴുവൻ വിനോദസഞ്ചാരികളാൽ നിറഞ്ഞിരിക്കും. അതിനാൽ ഇവക്ക് ഇപ്പോഴും നല്ല ഡിമാൻറുണ്ട്. പഴയ രീതിയിൽ നിർമിച്ച പഴയ കെട്ടിടങ്ങൾക്ക് മാത്രമേ ഇൗ വിഭാഗത്തിൽ ലൈസൻസ് നൽകുകയുള്ളൂ. കെട്ടിടത്തിെൻറ പഴമ ഇൗ വിഭാഗത്തിൽ നിർബന്ധമാണ്. ഹെറിറ്റേജ് ഹോം വിഭാഗത്തിൽ നിർമിക്കുന്ന പുതിയ കെട്ടിടങ്ങൾക്ക് ഇൗ ഗണത്തിൽപെടാൻ കഴിയില്ല.
ഒമാനിലെ സലാല, മിർബാർത്ത്, അൽ ഹംറ, ഇബ്രി, വഖാൻ എന്നിവിടങ്ങളിൽ ഹാറാ എന്ന േപരിൽ അറിയപ്പെടുന്ന പഴയ വീടുകളുടെ കൂട്ടങ്ങൾതന്നെയുണ്ട്്. ഇവ ഹെറിറ്റേജ് െഗസ്റ്റ് ഹൗസ് ടൂറിസത്തിന് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ െഗസ്റ്റ് ഹൗസുകൾ എന്നറിയപ്പെടുന്ന ഫാം ഹൗസുകൾക്കും ഏറെ ടൂറിസം പ്രാധാന്യമുണ്ട്. ഹെറിേറ്റജ്, ഗ്രീൻ െഗസ്റ്റ് ഹൗസുകൾ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും നിർമിക്കാൻ അനുവാദമുണ്ട്. ഗ്രീൻ െഗസ്റ്റ് ഹൗസുകൾക്ക് കാർഷിക മത്സ്യവിഭവ മന്ത്രാലയത്തിെൻറ അംഗീകാരം നിർബന്ധമാണ്. മാത്രമല്ല, കൃഷിഭൂമിയായി അംഗീകാരമുള്ള സ്ഥലത്തു മാത്രമാണ് ഇത് നിർമിക്കാൻ അംഗീകാരമുണ്ടാവുക. താമസ, വാണിജ്യ ഭൂമിയിൽ അനുമതി ലഭിക്കില്ല. ഇത്തരം െഗസ്റ്റ് ഹൗസുകളിൽ ടൂറിസം മന്ത്രാലയം അധികൃതർ ഇടക്കിടെ പരിശോധന നടത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.