മസ്കത്ത്: അന്ധർക്കും കാഴ്ച പരിമിതിയുള്ളവർക്കുമായി ബാങ്ക് മസ്കത്ത് പ്രത്യേ ക എ.ടി.എം അവതരിപ്പിച്ചു. അൽ നൂർ അസോസിയേഷൻ ഫോർ ബ്ലൈൻഡിെൻറ ആസ്ഥാനത്താണ് എ.ടി.എം സ ്ഥാപിച്ചത്. എ.ടി.എം സ്ക്രീനിലെ മെനു ലൗഡ് സ്പീക്കർ, ഹാൻഡ്സെറ്റ്, ഹെഡ്സെറ്റ് കണക്ഷനിലൂടെ ശബ്ദ നിർദേശമായി കേൾക്കും. ഉപയോഗിക്കുന്നയാൾക്ക് ഒാർത്തിരിക്കാൻ സൗകര്യപ്പെടുന്നതിന് കുറഞ്ഞ ട്രാൻസാക്ഷൻ മെനുവാണ് ഇതിനുള്ളത്. അക്കൗണ്ടിലെ ബാലൻസ് പ്രത്യേക ടെക്സ്റ്റ് ടു സ്പീച്ച് സോഫ്റ്റ്വെയർ വഴി വായിച്ചുകേൾക്കും. സ്വകാര്യത ഉറപ്പാക്കുന്നതിനായി അക്കൗണ്ട് ബാലൻസ് പറയുന്നതിന് മുമ്പ് എ.ടി.എമ്മിലെ ഹെഡ്സെറ്റ് ഉപയോഗിക്കാൻ എ.ടി.എമ്മിൽ ശബ്ദ നിർദേശം നൽകുകയും ചെയ്യും.
അറബിക്കിലും ഇംഗ്ലീഷിലുമുള്ള വലിയ ബ്രെയ്ലി കീബോർഡാണ് എ.ടി.എമ്മിനുള്ളത്. അറബിക്കിലും ഇംഗ്ലീഷിലുമുള്ള വോയിസ് അസിസ്റ്റഡ് ഇൻറർഫേസ് സൗകര്യവുമുണ്ട്. സാധാരണ എ.ടി.എമ്മുകളിൽ ഒരു സുരക്ഷ കാമറയുള്ള സ്ഥാനത്ത് ഇവിടെ മൂെന്നണ്ണമാണ് ഉള്ളത്. ഒമാെൻറ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം എ.ടി.എമ്മുകൾ സ്ഥാപിക്കാൻ ബാങ്കിന് പദ്ധതിയുണ്ട്. സാേങ്കതിക സഹായത്തോടെ ഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് പുതിയ എ.ടി.എം സംവിധാനം സ്ഥാപിച്ചതെന്ന് ബാങ്ക് മസ്കത്ത് കാർഡ്സ് ആൻഡ് ഇ-ബാങ്കിങ് വിഭാഗം എ.ജി.എം. അംജദ് അൽ ലവാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.