മസ്കത്ത്: കൂടുതൽ ഹരിതവത്കരണ പദ്ധതികളുമായി മസ്കത്ത് നഗരസഭ. നഗരത്തെ കൂ ടുതൽ പച്ചപ്പുള്ളതും വൃത്തിയുള്ളതുമാക്കാൻ ലക്ഷ്യമിട്ട് 14 പുതിയ പദ്ധതികളാണ് ആരംഭിക്കുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. മസ്കത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പൊതുപാർക്കുകളിൽ മരങ്ങൾ നടുന്നതും തണൽ പ്രദേശങ്ങൾ സൃഷ്ടിക്കുന്നതുമാണ് പ്രധാനമായും ചെയ്യുക. വാദികബീർ ജുമാ മാർക്കറ്റ്, പാർക്കിന് പിൻവശത്തുള്ള എക്സർസൈസ് വാക്ക്വേ, അൽ അമിറാത്തിലെ സൈഹ് അൽ ദാബി റൗണ്ട് എബൗട്ട്, ഖുറിയാത്ത് ജനറൽ ഡയറക്ടറേറ്റിെൻറ പുതിയ കെട്ടിടത്തിന് സമീപമുള്ള സ്ഥലം, അൽ ഖുവൈർ റൗണ്ട് എബൗട്ടിൽനിന്ന് പബ്ലിക് പാർക്കിലേക്കുള്ള പാത എന്നിവിടങ്ങളിലും പുല്ലുകൾ വെച്ചുപിടിപ്പിക്കുകയും പൂച്ചെടികൾ നടുകയും ചെയ്യും.
വിനോദസൗകര്യങ്ങൾ ഒരുക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും ലക്ഷ്യമിട്ട് അൽ ഖൂദിൽ 15,000 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ പാർക്ക് നിർമിക്കും. അൽ ഹെയിൽ അൽ ഷമാലിയ മേഖലയിൽ 5.5 കിലോമീറ്റർ നീളുന്ന സർവിസ് റോഡിെൻറ ഭാഗത്തുള്ള മരങ്ങളും മറ്റും വേറെ ഭാഗത്ത് മാറ്റിനടും. നഗര ഭംഗി വർധിപ്പിക്കുന്നതിെനാപ്പം മലിനീകരണം കുറക്കുകയും ലക്ഷ്യമിട്ടാണ് മസ്കത്ത് നഗരസഭ കൂടുതൽ സ്ഥലങ്ങളിൽ മരങ്ങളും ചെടികളും സ്ഥാപിക്കുന്നതെന്ന് നഗരസഭ കൗൺസിൽ അംഗം മഹ്മൂദ് അബ്ദുൽ ഖാദർ അൽ ഷഹ്വർസി പറഞ്ഞു. അൽ ഖൂദ് പാർക്കിന് ബാങ്ക് മസ്കത്താണ് സാമ്പത്തിക സഹായം നൽകുന്നത്. കുട്ടികൾക്കുള്ള കളിസ്ഥലം, ഫുട്ബാൾ ഫീൽഡ്, വിശ്രമ മുറികൾ തുടങ്ങിയവ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.