മസ്കത്ത്: ആരോഗ്യ മന്ത്രാലയത്തിൽ 18 സ്വദേശികളെകൂടി നിയമിക്കും. നിലവിൽ ജോലിചെയ് യുന്ന വിദേശികൾക്കു പകരമാണ് ഇവരെ നിയമിക്കുക. ഫസ്റ്റ് ടെക്നീഷ്യൻ ഫോർ റെസ്പി റേറ്ററി തെറപ്പി, ഫസ്റ്റ് ടെക്നീഷ്യൻ ഫോർ അൾട്രാസൗണ്ട് കാർഡിയോഗ്രഫി, ഫസ്റ്റ് റ േഡിയോഗ്രഫി ടെക്നീഷ്യൻ, ഫസ്റ്റ് സ്ലീപ് ഡിസോർഡർ ടെക്നീഷ്യൻ, ഫസ്റ്റ് മെഡിക്കൽ ഫിസിസ്റ്റ്, ആർട്ടിഫിഷ്യൽ ലിമ്പ്സ് ടെക്നീഷ്യൻ, കാർഡിയാക് പെർഫ്യൂഷൻ ടെക്നീഷ്യൻ, ഫസ്റ്റ് മെൻറൽ ഹെൽത്ത് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുക.
ഇൗ തസ്തികകളിലേക്ക് മന്ത്രാലയത്തിെൻറ തൊഴിൽ വാഗ്ദാനം സ്വീകരിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ജൂൺ ഒമ്പതു മുതൽ രണ്ടാഴ്ചക്കുള്ളിൽ മന്ത്രാലയത്തിലെ എംപ്ലോയ്മെൻറ് വിഭാഗത്തിൽ എത്തണം. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായാണ് പുതിയ നിയമനം. കഴിഞ്ഞ ഫെബ്രുവരിയിൽ 200 വിദേശി നഴ്സുമാർക്ക് പകരം സ്വദേശികളെ നിയമിച്ചിരുന്നു.
ബുറൈമി, ഖസബ്, ജഹ്ലാൻ ബനീ ബുആലി, സുഹാർ, ഹൈമ, സീബ്, ബോഷർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ലിനിക്കുകളിലെയും ഖൗല ആശുപത്രി, റോയൽ ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാർക്ക് പകരമാണ് ഇൗ നിയമനം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 600 വിദേശി നഴ്സുമാർക്കാണ് ഇങ്ങനെ തൊഴിൽ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.