മസ്കത്ത്: കത്തികാട്ടി ഭീഷണിപ്പെടുത്തി നായ്ക്കളെ കവർന്ന കേസിൽ രണ്ടു ബ്രിട്ടീഷ് വനിതകളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായി ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായത്. സീബിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ലഹരിയിലായിരുന്ന പ്രതികൾ കത്തി വീശി നായ്ക്കളുടെ ഉടമയെ ഭീഷണിപ്പെടുത്തുകയും തുടർന്ന് നായ്ക്കളെ കവരുകയുമായിരുന്നു. അറസ്റ്റ് ചെയ്ത ഇരുവരെയും പബ്ലിക് പ്രോസിക്യൂഷൻ കേസ് കേൾക്കുന്നതു വരെ മസ്കത്തിനടുത്തുള്ള സ്ത്രീകൾക്കായുള്ള ഡിറ്റെൻഷൻ സെൻററിൽ പാർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.