മസ്കത്ത്: ഒമാനിൽ ശനിയാഴ്ച മുതൽ കനത്ത മഴക്കും കാറ്റിനും സാധ്യത. അറേബ്യൻ ഉപദ്വീ പിെൻറ പടിഞ്ഞാറൻ ഭാഗത്തായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമർദപാത്തിയുടെ ഫലമായാണ് മ ഴ ലഭിക്കുക. ഞായർ, തിങ്കൾ ദിവസങ്ങളിലാകും ന്യൂനമർദത്തിെൻറ ആഘാതം കൂടുതലായി അനുഭ വപ്പെടുക. നിലവിൽ ഉപദ്വീപിെൻറ പടിഞ്ഞാറു ഭാഗത്തായാണ് ന്യൂനമർദം കേന്ദ്രീകരിച്ചി രിക്കുന്നത്. ഇത് ശനിയാഴ്ച മുതൽ ഒമാനെ ബാധിക്കുമെന്നാണ് കരുതുന്നത്. ബുധനാഴ്ചവരെ ഇതിെൻറ ആഘാതം നീണ്ടുനിൽക്കാനാണിട. ഇടിയോടെയുള്ള ശക്തമായ മഴക്കും ആലിപ്പഴവർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു.
ഒമാനിൽ എല്ലായിടത്തും മഴക്കും സാധ്യതയുണ്ടെങ്കിലും അൽഹജർ പർവതനിരയിലും പരിസരത്തുമാകും പ്രധാനമായും കേന്ദ്രീകരിക്കുക. അൽ വുസ്തയിലും ദോഫാർ മേഖലയിലെ മരുഭൂപ്രദേശത്തുമടക്കം ഇടിയോടെയുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ട്. കാറ്റിെൻറ ഫലമായി കടലിൽ തിരമാലകൾ രൂപപ്പെടാനിടയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവർ കടലിൽ പോകരുത്. ഒമാൻ കടലിലും മുസന്ദം കടലിലും ന്യൂനമർദം ബാധിക്കുന്ന സമയത്ത് തിരമാലകൾ രൂപപ്പെടാനിടയുണ്ട്. സാധാരണ ന്യൂനമർദം മാത്രമാണിതെന്നും ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടതല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു.
സാധാരണ തണുപ്പുകാലത്താണ് ഇത്തരം മഴ ലഭിക്കാറുള്ളത്. ഇത് അൽപം വൈകി േമയ് മാസം ആയതാണ്. ചിലയിടങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും കാലാവസ്ഥ കേന്ദ്രം വക്താവ് പറഞ്ഞു. കനത്ത മഴയിൽ വാദികൾ നിറഞ്ഞൊഴുകാനിടയുണ്ട്. അതിനാൽ വാദികൾ മുറിച്ചുകടക്കരുത്. അപൂർവ കാലാവസ്ഥ സാഹചര്യം ആയി ന്യൂനമർദത്തെ കാണാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ ഡോ.ജുമാ ബിൻ സൈദ് അൽ മസ്കരി പറഞ്ഞു. മുമ്പ് 1990ലായിരുന്നു േമയിൽ ഒമാനിൽ മഴയുണ്ടായത്. മഴയുടെ ഫലമായി താപനില താഴുകയും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.