സലാല: സലാലയിലെ പരമ്പരാഗത മാർക്കറ്റായ സൂഖുൽ ഹുസ്നിെൻറ നവീകരണ പ്രവർത്തനങ്ങൾ പു രോഗമിക്കുന്നു. ദോഫാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇവിടം. അൽ ഹഫാ സൂഖ് എന്ന പേരിലും ഇൗ പരമ്പരാഗത മാർക്കറ്റ് അറിയപ്പെടുന്നുണ്ട്. സലാലയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇൗ സൂഖ് പുനർനിർമാണം പൂർത്തിയാവുന്നതോടെ ഏറെ ആകർഷകമാകും. സുഗന്ധദ്രവ്യങ്ങളും കരകൗശല വസ്തുക്കളും അടക്കം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ഉൽപന്നങ്ങൾ ലഭിക്കുന്ന സൂഖാണിത്. സൂഖിന് ചുറ്റും സ്ഥിതിചെയ്യുന്ന വീടുകൾ പൊളിച്ചുമാറ്റിയതായും മേഖലയുടെ വികസനത്തിെൻറ രണ്ടാം ഘട്ടമായി ഇവ പുനർനിർമിക്കുമെന്നും ദോഫാർ ഗവർണറുടെ ഒാഫിസിലെ പ്രോജക്ട് വിദഗ്ധനായ താരിഖ് അൽ ഖാതിരി പറഞ്ഞു. സൂഖ് ഇപ്പാഴും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്.
പുതിയ പരമ്പരാഗത മാർക്കറ്റിെൻറ നിർമാണം പൂർത്തിയാവുന്നതുവരെ ഇത് തുടരും. പുതിയ സൂഖിെൻറ നിർമാണം പൂർത്തിയാവുന്നതോടെ നിലവിലെ വ്യാപാര സ്ഥാപനങ്ങൾ അങ്ങോട്ട് മാറ്റും. പുതിയ മാർക്കറ്റിൽ നിരവധി പുതിയ സ്ഥാപനങ്ങളും ആരംഭിക്കും. സാംസ്കാരികവും പരമ്പരാഗതവുമായ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളാണ് ആരംഭിക്കുക. പദ്ധതിയുടെ പൂർണരൂപം പിന്നീട് വ്യക്തമാക്കുമെന്നും നിർമാണം പൂർത്തിയാവുന്നതോടെ അൽ ഹുസ്ൻ ദോഫാറിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും അൽ കാതിരി പറഞ്ഞു. സലാലയുടെ മധ്യത്തിലായാണ് അൽ ഹുസ്ൻ സൂഖ് സ്ഥിതിചെയ്യുന്നത്. കടൽത്തീരത്ത് സുൽത്താെൻറ കൊട്ടാരത്തിനോട് ചേർന്നുനിൽക്കുന്ന മാർക്കറ്റായതിനാലാണ് അൽ ഹുസ്ൻ എന്ന പേര് വന്നത്. നിരവധി ഒമാനി ഉൽപന്നങ്ങൾ വിൽപനക്കെത്തുന്ന ഇൗ സൂഖ് സലാലയുടെ സംസ്കാരത്തിെൻറ പ്രതീകം കൂടിയാണ്.
സലാല സന്ദർശിക്കുന്നവർ അൽ ഹുസ്ൻ സൂഖ് സന്ദർശിച്ചില്ലെങ്കിൽ സന്ദർശനം പൂർത്തിയാകില്ലെന്നാണ് വിനോദ സഞ്ചാരികൾ ഒാർമിപ്പിക്കുന്നത്. പരമ്പരാഗത ഒമാനി ഉൽപന്നങ്ങൾ, ഒമാനി അറേബ്യൻ ഗിഫ്റ്റുകൾ, സുവനീറുകൾ എന്നിവ ഇവിടെ ലഭിക്കും. പരമ്പരാഗത വസ്ത്രങ്ങളടക്കം പലതും ഇവിടെ ലഭ്യമാണ്. ഒമാനി പരമ്പരാഗത അത്തറുകൾ, ഒമാനി തലപ്പാവുകൾ, കുന്തിരിക്കം, സുഗന്ധ പശകൾ, ഇലക്േട്രാണിക് ഇനങ്ങൾ, ആഭരണങ്ങൾ, പരമ്പരാഗത വിളക്കുകൾ, പിഞ്ഞാണ ഇനങ്ങൾ, മരംകൊണ്ടുള്ള കരകൗശല വസ്തുക്കൾ തുടങ്ങി സഞ്ചാരികൾക്ക് പ്രിയങ്കരമായ നിരവധി സാധനങ്ങൾ ഇവിടെയുണ്ട്. പശ്ചിമേഷ്യയിലെ സുഗന്ധദ്രവ്യ തലസ്ഥാനം എന്നാണ് ഇൗ സൂഖ് അറിയപ്പെടുന്നത്. ആഭരണങ്ങൾ, പരമ്പരാഗത തോക്കുകൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഇവിടെ ലഭിക്കും. വ്യാപാരികളിൽ മലയാളികളും ധാരാളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.