മസ്കത്ത്: കെട്ടിട നിർമാണം സംബന്ധിച്ച ചട്ടങ്ങളിൽ മസ്കത്ത് നഗരസഭ ഭേദഗതി വരുത ്തി. വെള്ളിയാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് നഗരസഭ ചെയർമാൻ എൻജിനീയർ മൊഹ്സെൻ ബിൻ മുഹമ്മദ് അൽ ശൈഖ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 1992ലെ നഗരസഭ നിയമത്തിെൻറ വിവിധ വകുപ്പുകളിലാണ് ഭേദഗതി വരുത്തിയത്. താമസ കേന്ദ്രങ്ങൾക്ക് സമീപം മുൻകൂട്ടി അനുമതിയില്ലാതെ വെള്ളിയാഴ്ചകളിലും മറ്റു പൊതു അവധി ദിനങ്ങളിലും കെട്ടിടങ്ങളുടെ പൊളിക്കൽ, നിർമാണ പ്രവർത്തനങ്ങൾക്കായി കുഴിക്കൽ, നിർമാണ പ്രവർത്തനം തുടങ്ങിയവ ചെയ്യാൻ പാടുള്ളതല്ലെന്ന് ഭേദഗതി ഉത്തരവിൽ പറയുന്നു. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും ശബ്ദ ശല്യമുണ്ടാകുന്ന ജോലികൾക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകരിൽ നിന്ന് 500 റിയാൽ പിഴ ഇൗടാക്കും.
ഒപ്പം ജോലികൾ നിർത്തിവെക്കേണ്ടിവരുമെന്നും നഗരസഭ മുന്നറിയിപ്പ് നൽകി. നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിെൻറ അതിരുകൾ കാണിക്കുന്ന ഭൂപടവും നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കെട്ടിടം ഉടമയോ കരാറുകാരനോ സമർപ്പിക്കുകയും വേണം. സ്ഥലത്തിെൻറ അതിര് കാണിക്കുന്ന ഭൂപടത്തിന് ഭവന മന്ത്രാലയത്തിെൻറ സാക്ഷ്യവും വേണം.ഇവ സമർപ്പിച്ചാൽ മാത്രമേ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള പെർമിറ്റ് നഗരസഭ നൽകുകയുള്ളൂ. ബന്ധപ്പെട്ട വിവരങ്ങൾ കാണിക്കുന്ന സൈനേജ് ബോർഡുകളും നിർമാണ പ്രവർത്തനം നടത്തുന്ന സ്ഥലത്ത് സ്ഥാപിക്കണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. ജനങ്ങൾക്ക് ശബ്ദ ശല്യവും വായു മലിനീകരണവും ഉണ്ടാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ മസ്കത്ത് നഗരസഭ ഇൗ വർഷം ആദ്യം മുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനു ശേഷം മാത്രമേ കെട്ടിട നിർമാണ ഭേദഗതി ചട്ടം നിലവിൽവരുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.