മസ്കത്ത്: ബോയിങ് 737 മാക്സ് എട്ട് വിമാനങ്ങളുടെ സർവിസ് നിർത്തിവെച്ചതിെൻറ പശ ്ചാത്തലത്തിൽ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ കോഴിക്കോേട്ടക്കുള്ള സർവിസും റദ്ദാ ക്കി. ഇതോപ്യൻ വിമാനദുരന്തത്തിെൻറ പശ്ചാത്തലത്തിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി ഒമാൻ വിമാനത്താവളങ്ങളിൽ ബോയിങ് 737 മാക്സ് വിമാനങ്ങളു ടെ സർവിസിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഒമാൻ എയറിന് മാക്സ് എട്ട് ശ് രേണിയിലുള്ള അഞ്ച് വിമാനങ്ങളാണുള്ളത്. ഉച്ചക്ക് 2.10ന് മസ്കത്തിൽനിന്ന് കോഴിക്കോ േട്ടക്ക് പുറപ്പെടുന്ന ഡബ്ല്യു.വൈ 293 വിമാനവും തിരിച്ച് 7.45ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന ഡബ്ല്യു.വൈ 294 വിമാനവുമാണ് റദ്ദാക്കിയത്. മൊത്തം 56 സർവിസുകളാണ് റദ്ദാക്കിയത്. ഇന്നലെ 14 സർവിസുകളാണ് റദ്ദാക്കി. ഇന്ന് 18ഉം ശനിയാഴ്ച 24ഉം സർവിസുകളും ഉണ്ടായിരിക്കില്ലെന്ന് ഒമാൻ എയർ അറിയിച്ചു.
സലാല, ദുബൈ, ബഹ്റൈൻ, സൗദി അറേബ്യ, സാൻസിബാർ, ഖസബ്, ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവിസും ഇന്നും നാളെയുമായി റദ്ദാക്കിയതിൽ ഉൾപ്പെടും. റദ്ദാക്കിയ സർവിസുകളിലെ യാത്രക്കാർക്ക് തൊട്ടടുത്ത സീറ്റൊഴിവ് ലഭ്യമായ വിമാനങ്ങളിൽ റീബുക്കിങ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ +96824531111 എന്ന േകാൾ സെൻറർ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. റീബുക്കിങ്ങിൽ തൃപ്തരല്ലാത്തവർക്ക് മറ്റൊരു തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം. ബുക്ക് ചെയ്ത അതേ ക്ലാസിൽ മാത്രമേ ഇൗ ബുക്കിങ് പാടുള്ളൂ. നിലവിൽ ബുക്ക് ചെയ്ത തീയതിക്ക് 30 ദിവസത്തിനുള്ളിെല തീയതിയാണ് തിരഞ്ഞെടുക്കണ്ടേത്. ഇങ്ങനെ മാറ്റി ബുക്ക്ചെയ്യാൻ ഒരു അവസരം മാത്രമാണ് ലഭ്യമാവുക. ഒമാൻ എയറിെൻറ ബഹ്റൈൻ, സൗദി സർവിസുകൾ നാട്ടിൽനിന്നുള്ളവരടക്കം കണക്ഷൻ സർവിസിന് ഉപയോഗിക്കുന്നതാണ്.
റദ്ദാക്കിയ സർവിസുകൾ, ബ്രാക്കറ്റിൽ ദിവസം
ഡബ്ല്യു.വൈ 293: മസ്കത്ത്-കോഴിക്കോട് (വെള്ളി, ശനി)
ഡബ്ല്യു.വൈ 294: കാലിക്കറ്റ്- മസ്കത്ത് (വെള്ളി, ശനി)
ഡബ്ല്യു.വൈ 609: മസ്കത്ത്-ദുബൈ (വെള്ളി, ശനി)
ഡബ്ല്യു.വൈ 610: ദുബൈ-മസ്കത്ത് (വെള്ളി, ശനി)
ഡബ്ല്യു.വൈ 605: മസ്കത്ത്-ദുബൈ (ശനി)
ഡബ്ല്യു.വൈ 606: ദുബൈ-മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 607: മസ്കത്ത്- ദുബൈ (ശനി)
ഡബ്ല്യു.വൈ 608: ദുബൈ- മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 656: ബഹ്റൈൻ-മസ്കത്ത് (വെള്ളി)
ഡബ്ല്യു.വൈ 657: മസ്കത്ത്-ബഹ്റൈൻ (വെള്ളി, ശനി)
ഡബ്ല്യു.വൈ 658: ബഹ്റൈൻ-മസ്കത്ത് (വെള്ളി, ശനി)
ഡബ്ല്യു.വൈ 707: സാൻസിബാർ-ദാറുസലാം (വെള്ളി)
ഡബ്ല്യു.വൈ 708: ദാറുസലാം-സാൻസിബാർ (വെള്ളി)
ഡബ്ല്യു.വൈ 708: സാൻസിബാർ-മസ്കത്ത് (വെള്ളി)
ഡബ്ല്യു.വൈ 901: മസ്കത്ത്-സലാല (വെള്ളി, ശനി)
ഡബ്ല്യു.വൈ 902: സലാല-മസ്കത്ത് (വെള്ളി, ശനി)
ഡബ്ല്യു.വൈ 925: മസ്കത്ത്-സലാല (വെള്ളി)
ഡബ്ല്യു.വൈ 926: സലാല- മസ്കത്ത് (വെള്ളി)
ഡബ്ല്യു.വൈ 905: മസ്കത്ത്-സലാല (ശനി)
ഡബ്ല്യു.വൈ 906: സലാല-മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 915: മസ്കത്ത്-സലാല (ശനി)
ഡബ്ല്യു.വൈ 916: സലാല-മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 931: മസ്കത്ത്- ഖസബ് (വെള്ളി)
ഡബ്ല്യു.വൈ 932: ഖസബ്- മസ്കത്ത് (വെള്ളി)
ഡബ്ല്യു.വൈ 933: മസ്കത്ത്-ഖസബ് (ശനി)
ഡബ്ല്യു.വൈ 934: ഖസബ്-മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 2669: മസ്കത്ത്-ദോഹ (വെള്ളി)
ഡബ്ല്യു.വൈ 2670: ദോഹ-മസ്കത്ത് (വെള്ളി)
ഡബ്ല്യു.വൈ 323: മസ്കത്ത്-കറാച്ചി (ശനി)
ഡബ്ല്യു.വൈ 324: കറാച്ചി-മസ്കത്ത് (ശനി)
ഡബ്ല്യു.വൈ 623: സലാല-ദുബൈ (ശനി)
ഡബ്ല്യു.വൈ 624: ദുബൈ-സലാല (ശനി)
ഡബ്ല്യു.വൈ 667: മസ്കത്ത്-ദോഹ (ശനി)
ഡബ്ല്യു.വൈ 668: ദോഹ-മസ്കത്ത് (ശനി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.