മസ്കത്ത്: പാചകം ചെയ്യുേമ്പാൾ അലുമിനിയം ഫോയിൽ ഉപയോഗിക്കരുതെന്ന് സർക്കാർ മുന ്നറിയിപ്പ് നൽകി. ആരോഗ്യത്തിന് ദോഷകരമാണ് എന്നതിനാലാണ് ഇൗ നിർദേശം. ഇറച്ചിയും മറ്റും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ഒാവനിൽ വെക്കരുതെന്ന് വടക്കൻ ബാത്തിന നഗരസഭ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. ചൂടാകുേമ്പാൾ ഇതിൽനിന്ന് പുറത്തുവരുന്ന അലുമിനിയം ഭക്ഷണവസ്തുക്കളിൽ കലരും. പാചകത്തിന് നാരങ്ങയോ വിനാഗിരിയോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഇൗ അലുമിനിയവുമായി പ്രതിപ്രവർത്തിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് വഴിയൊരുക്കുകയും ചെയ്യും. അലുമിനിയം ഫോയിലിന് പകരം ചൂടിനെ പ്രതിരോധിക്കുന്ന കുക്കിങ് ബാഗുകളോ കട്ടിയുള്ള പച്ചക്കറികളുടെ ഇലകളടക്കം പ്രകൃതിദത്തമാർഗങ്ങളോ ഉപയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.