മസ്കത്ത്: ലോകത്തിലെ ഏറ്റവും ആരോഗ്യവും സന്തോഷവുമുള്ള ജനങ്ങളുള്ള രാജ്യങ്ങളുട െ പട്ടികയിൽ ഒമാൻ രണ്ടാം സ്ഥാനത്ത്. നിക്ഷേപക സ്ഥാപനമായ ലെറ്റർ വൺ തയാറാക്കിയ ഗ്ലോ ബൽ വെൽനെസ് സൂചികയിലാണ് ഒമാൻ ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിച്ചത്. 151 രാജ്യങ്ങളുള്ള സൂചികയിൽ കാനഡയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ 25 സ്ഥാനങ്ങളിൽ ഒമാന് പുറമെ ഇടംപിടിച്ച അറബ് രാജ്യം ബഹ്റൈനാണ്. ബഹ്റൈന് 24ാം സ്ഥാനമാണുള്ളതെന്നും ബ്ലൂംബെർഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രക്തസമ്മർദം, ബ്ലഡ് ഗ്ലൂക്കോസ്, അമിതവണ്ണം, വിഷാദം, സന്തോഷം, മദ്യ ഉപയോഗം, വ്യായാമം, ആരോഗ്യകരമായ ജീവിതദൈർഘ്യം, ആരോഗ്യമേഖലക്കുള്ള സർക്കാർ ചെലവിടൽ തുടങ്ങി വിവിധ ഘടകങ്ങൾ ആസ്പദമാക്കിയാണ് സൂചിക തയാറാക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ േഗ്ലാബൽ ഹെൽത്ത് ഒബ്സർവേറ്ററി റിപ്പോർട്ട്, െഎക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ, പൊതു ആരോഗ്യ വിവരങ്ങൾ തുടങ്ങി അംഗീകൃത സ്രോതസ്സുകളിൽനിന്നുള്ള കണക്കുകളാണ് സൂചിക തയാറാക്കാൻ ഉപയോഗിക്കുന്നത്. അമിതവണ്ണമുള്ളവരുടെ എണ്ണത്തിൽ ചെറിയ വർധന ഉണ്ടെന്നുള്ളെതാഴിച്ചാൽ മറ്റെല്ലാ മേഖലകളിലും ഒമാൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. ഉയർന്ന ജീവിതദൈർഘ്യം, ഉയർന്ന സന്തോഷതലം, കുറഞ്ഞ രക്തസമ്മർദവും പഞ്ചസാരയുടെ അളവും, ആരോഗ്യ മേഖലയിലെ വർധിച്ച സർക്കാർ ചെലവിടൽ എന്നിവയാണ് കാനഡയെ സൂചികയുടെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. െഎസ്ലൻഡ്, ഫിലിപ്പീൻസ്, മാലദ്വീപ്, നെതർലൻഡ്സ്, സിംഗപ്പൂർ, ലാവോസ്, തെക്കൻ കൊറിയ, കംബോഡിയ, വിയറ്റ്നാം, ഗ്വാട്ടമല, ഹോണ്ടുറസ്, ഒാസ്ട്രിയ എന്നിവയാണ് സൂചിയിൽ ഒമാന് പിന്നിലുള്ള രാഷ്ട്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.