മസ്കത്ത്: വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒമാൻ കൂടുതൽ വ്യവസായ നഗരങ്ങൾ സ്ഥാപിക്കുന്നു. യു.എ.ഇ അതിർത്തി പ്രദേശവും തീരദേശ നഗരവുമായ ഷിനാസിലും, ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിലും വ്യവസായ നഗരങ്ങൾ സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും ടെൻഡർ പുറപ്പെടുവിക്കും. മറ്റ് വ്യവസായ എസ്റ്റേറ്റുകളിലും നിരവധി വികസന പദ്ധതികൾ നടപ്പാക്കാൻ സർക്കാറിന് പദ്ധതിയുണ്ട്. സൊഹാർ, സൂർ വ്യവസായ എസ്റ്റേറ്റുകളിലും നിരവധി വികസന പദ്ധതികൾ അവസാന ഘട്ടത്തിലാണെന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് െപാതു അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഹിലാൽ ബിൻ ഹമദ് അൽ ഹസനി അറിയിച്ചു. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഒമാൻ വ്യവസായ ദിനത്തിെൻറ ഭാഗമായാണ് പുതിയ വ്യവസായ എസ്റ്റേറ്റുകളുടെ പ്രഖ്യാപനമുണ്ടായത്.
1991 ഫെബ്രുവരി ഒമ്പതിന് ഒമാൻ ഭരണാധികാരി സൂൽത്താൻ ഖാബൂസ് ബിൻ സഇൗദ് റുസൈൽ വ്യവസായ നഗരം സന്ദർശിച്ചിരുന്നു. ഇതിെൻറ ഒാർമക്കായാണ് വ്യവസായ ദിനം ആചരിക്കുന്നത്. ഒമാനിലെ വ്യവസായ നഗരങ്ങളുടെ ചരിത്രം 35 വർഷം മുമ്പ് ആരംഭിച്ചതായി ഹിലാൽ ബിൻ ഹമദ് അൽ ഹസനി പറയുന്നു. 1983ലാണ് റുസൈൽ ഇൻറസ്ട്രിയൽ എസ്റ്റേറ്റ് സ്ഥാപിക്കുന്നത്. വ്യവസായ േമഖലയിൽ വളർച്ചക്ക് പ്രത്യേക നഗരങ്ങൾ സ്ഥാപിക്കണമെന്ന ഉത്തരവിനെ തുടർന്നാണ് റുസൈലിൽ വ്യവസായ നഗരം സ്ഥാപിക്കുന്നത്. ഇൗ മേഖലയിൽ വളർച്ച നേടുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി 2007 മുതൽ ചെറുകിട ഇടത്തരം സംരംഭമെന്ന നയവും നടപ്പിലാക്കി. വിവിധ വ്യവസായ മേഖലകളിൽ വൻ വളർച്ചക്ക് ഇൗ വർഷത്തെ വ്യവസായ ദിനം സാക്ഷ്യംവഹിക്കുകയെന്ന് സി.ഇ.ഒ പറഞ്ഞു. കഴിഞ്ഞ വർഷം ആദ്യപകുതിയിൽ വിവിധ മേഖലകളിൽ മുൻ വർഷത്തെക്കാൾ 2.16 ശതമാനം വളർച്ച നേടിയിട്ടുണ്ട്.
വിവിധ വ്യവസായ എസ്റ്റേറ്റുകളിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞവർഷം പകുതിയിൽ 56,887 ആയി വർധിച്ചു. ഇതിൽ 34 ശതമാനവും സ്വദേശികളാണ്. അതോടൊപ്പം ഇത്തരം എസ്േറ്ററ്റുകളിലെ പദ്ധതികളുടെ എണ്ണം കഴിഞ്ഞവർഷം 2071 ലെത്തി. ഇതിൽ 1389 സ്ഥാപനങ്ങൾ നിലവിലുള്ളതാണ്. 368 പദ്ധതികളുടെ നിർമാണം പുേരാഗമിക്കുകയാണ്. 314 പദ്ധതികൾക്ക് സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 104.5 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് വ്യവസായ എസ്റ്റേറ്റിനായി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ 54 ശതമാനവും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. സർക്കാർ, സ്വകാര്യ മേഖല പങ്കാളിത്തേത്താടെ നിരവധി സംരംഭങ്ങൾ നടക്കുന്നുണ്ട്. ഒമാൻ ഇൻവെസ്റ്റ്മെൻറ് ആൻഡ് െഡവലപ്മെൻറ് ഹോൾഡിങ് കമ്പനി ഇതിൽ പ്രധാനമാണ്. പുതിയ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് പുറമെ നിലവിലെ വ്യവസായ എസ്റ്റേറ്റുകളിലെല്ലാം നിരവധി വികസന പദ്ധതികൾ നടപ്പാക്കി വരുന്നതായും അൽ ഹസനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.